കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ബീക്കണ്‍ ലൈറ്റുമായി കറങ്ങിയ കാർ പിടിയിൽ
text_fieldsകേരള തമിഴ്നാട് അതിര്‍ത്തിയില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാർ പാറശ്ശാല മോട്ടോര്‍ വാഹന വകുപ്പ് സംഘം പിടികൂടിയപ്പോള്‍
പാറശ്ശാല: പകലും രാത്രിയിലും ബീക്കന്‍ ലൈറ്റിട്ട് ഹോൺ മുഴക്കി പാഞ്ഞ കാർ ഒടുവിൽ പാറശ്ശാല മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്താണ് സ്വകാര്യ വാഹനം വിലസിയത്. ദിവസവും പലതവണ ബീക്കണ്‍ ലൈറ്റ് തെളിയിച്ചും അമിത വേഗത്തിലും ഉച്ചത്തില്‍ ഹോണ്‍ മുഴക്കി ഓടിക്കൊണ്ടിരുന്ന വാഹനമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.ആർ. നിതിന്‍, സുനില്‍ രാജ്, അന്‍സാരി അടങ്ങുന്ന സംഘം പിടികൂടിയത്.
കേരള രജിസ്ട്രേഷനിലാണ് കാർ. ചെറുവാരക്കോണം സി.എസ്.ഐ ലോ കോളജിന് സമീപത്തായാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതെന്ന് കണ്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പാറശ്ശാല മോട്ടോർ വാഹന വകുപ്പ് സംഘം വാഹനം കിടന്ന സ്ഥലത്തുനിന്ന് ആർ.ടി ഓഫിസില്‍ എത്തിച്ചു. തുടർ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

