മോഷണം; 30 വർഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsജയകുമാര്‍
പാറശ്ശാല: 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പാറശാല പോലീസ് പിടികൂടി. നിരവധി മോഷണ കേസിലെ പ്രതിയായ പളുകല്‍ തേരുപുറം സ്വദേശി ജയകുമാര്‍ (55) ആണ് പിടിയിലായത്. മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് ജയകുമാര്‍.
1996 കാലഘട്ടത്തില്‍ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിത്തുറന്ന് 10 പവനിലധികം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കടന്നുകളയുകയായിരുന്നു. പേരും, രൂപവും മാറ്റി നടക്കുകയായിരുന്ന ജയകുമാറിനെ പിടികൂടുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫോണ്‍ ഉള്‍പ്പെടെ ഒരു സാങ്കേതിക വിദ്യയും ഇയാള്‍ ഉപയോഗിച്ചിരുന്നില്ല എന്നതും വെല്ലുവിളിയായിരുന്നു.
തിരുവനന്തപുരത്തിന് പുറമേ, തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാള്‍ ജീവിച്ചുപോന്നത്. ഈയടുത്ത്, കാട്ടാക്കട കണ്ടലയിലെ പെണ്‍സുഹൃത്തിന്റെ അടുത്തേക്ക് ജയകുമാര്‍ എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പാറശാല പോലീസ് വല വിരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.