ഇടവയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു
text_fieldsഇടവ തുഷാരമുക്കിൽ കോൺഗ്രസ് കൊടിമരം നശിപ്പിച്ചനിലയിൽ
വർക്കല: ഇടവയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു. വോട്ടെണ്ണൽ ദിവസം ഉച്ചക്കാണ് മേഖലയിൽ സംഘർഷ സാധ്യത ഉടലെടുത്തത്. പ്രശ്നങ്ങൾ രൂക്ഷമാകാരെ മുന്നോട്ടുപോവുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ സംഘർഷത്തിൽ കലാശിച്ചു. ഇടവയിൽ വി. ജോയിയുടെ പ്രചാരണർത്ഥം സ്ഥാപിച്ച ബോർഡ് നശിപ്പിച്ചത് ചോദ്യംചെയ്ത ഇടവ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു, ഇടവ സഹകരണ ബാങ്ക് ജീവനക്കാരൻ അജി എന്നിവർക്ക് മർദനമേറ്റു. ബുധനാഴ്ച വൈകുന്നേരം ഏഴോടെ ഇടവ മേള ജങ്ഷനിലാണ് അക്രമം നടന്നത്.
മാന്തറ, വെറ്റക്കട എന്നിവിടങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. ഇതേത്തുടർന്ന് ഇടവ ജങ്ഷൻ റോഡ് സി.പി.എം പ്രവർത്തകർ ഉപരോധിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അയിരൂർ പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കി പ്രവർത്തകരെ പിന്തിരിപ്പിച്ചു. ആക്രമികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ രാത്രി സി.പി.എം പ്രവർത്തകർ വ്യാപക അക്രമണമാണ് നത്തിയത്. ഇടവ മേഖലയിലെ കോൺഗ്രസിന്റെ കൊടിമരങ്ങൾ വ്യാപകമായി നശിപ്പിച്ചു. ജങ്ഷനിലെ ഐ.എൻ.ടി.യു.സി ഓഫിസ് ചവിട്ടിത്തുറന്ന് അകത്തുണ്ടായിരുന്ന ഫർണീച്ചറുകൾ നശിപ്പിച്ചു. ഓഫിസിന് മുന്നിലെയും ജങ്ഷനിലെയും തുഷാരമുക്ക്, ശ്രീയേറ്റ്, മാന്തറ, പ്രസ് മുക്ക് തുടങ്ങിയ സ്ഥലങ്ങളിക്യും കോൺഗ്രസ് കൊടിമരങ്ങൾ നശിപ്പിച്ചു. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങളുൾപ്പെടെ കോൺഗ്രസ് നേതാക്കൾ പൊലീസിന് പരാതി നൽകി.കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
ഇതിനെതിരെ സി.പി.എം പ്രവർത്തകരും പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രധിഷേധം സംഘടിപ്പു. ഇരു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ ഇടപെട്ട് സംഘർഷാവസ്ഥക്ക് അടിയന്തിര പരിഹാരമുണ്ടാക്കിയില്ലെങ്കിൽ മേഖലയിൽ കലാപത്തിന് സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

