വീട്ടില്‍ അതിക്രമിച്ചുകയറി കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്ന യുവാവ് പിടിയില്‍
text_fieldsസമ്മില് മോന്
പൂന്തുറ: വീടിനുളളില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വര്‍ണാഭരണം കവരുകയും അമ്മയുടെ വസ്ത്രം കീറുകയും ചെയ്ത കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. വളളക്കടവ് ബീമാപളളി മാണിക്കഴിളാകം ടി.സി - 46 /895 -ല്‍ സമ്മില് മോൻ (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോട് കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൂന്തുറ മാണിയ്ക്കവിളാകം സ്വദേശിനിയുടെ വീടിനുള്ളിലേക്ക് കയറിയ പ്രതി ഉറങ്ങുകയായിരുന്ന കുട്ടിയുടെ എട്ട് ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു.
ഒപ്പമുണ്ടായിരുന്ന അമ്മയുടെ വസ്ത്രം കത്രികകൊണ്ട് മുറിച്ചുമാറ്റിയ ശേഷം രക്ഷപ്പെട്ടു. ഇവര്‍ ഉറക്കമുണര്‍ന്നപ്പോഴായിരുന്നു വസ്ത്രം കീറിയ നിലയില്‍ കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയിലായിരുന്നു കുഞ്ഞിന്റെ മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. പരാതി നല്‍കിയതിനെ തുടർന്ന് പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനില്‍, ശ്രീജേഷ്, ജൂനിയര്‍ എസ്.ഐ നവീന്‍, സി.പി.ഒമാരായ ദീപക്, സനല്‍, രാജേഷ്, സ്പെഷല്‍ ബ്രാഞ്ച് സി.പി.ഒ അനീഷ് എന്നിവരുള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.