Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ഒ യൂനിറ്റ് സമ്മേളനത്തിന് പള്ളിത്തെരുവിൽ തുടക്കം

text_fields
bookmark_border
എസ്.ഐ.ഒ യൂനിറ്റ് സമ്മേളനത്തിന് പള്ളിത്തെരുവിൽ തുടക്കം
cancel

തിരുവനന്തപുരം: എസ്.ഐ.ഒ തിരുവനന്തപുരം ജില്ല തല യൂനിറ്റ് സമ്മേളനങ്ങൾക്ക് തിരുവനന്തപുരം വെസ്റ്റ് ഏരിയയിലെ പള്ളിത്തെരുവ് യൂനിറ്റിൽ തുടക്കം കുറിച്ചു. വിദ്യാർഥി റാലിയോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്. പുത്തൻപള്ളിയിൽ നിന്ന് പരുത്തിക്കുഴി ജങ്ഷൻ വരെ നടന്ന റാലിയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.

തുടർന്ന് നടന്ന പൊതുസമ്മേളനം എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം ജമീൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒയുടെ പ്രവർത്തനങ്ങളും ‘Resist Never Rest’ ക്യാമ്പയിനും ‘പഠനം, സമരം, സേവനം’ എന്ന സംഘടനാ ആശയവും അദ്ദേഹം വിശദീകരിച്ചു. സോളിഡാരിറ്റി ജില്ല സെക്രട്ടറി അൻവർ .എസ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് ഏരിയ പ്രസിഡന്‍റ് എം. എ. ഇക്ബാൽ സ്വാഗതവും പള്ളിത്തെരുവ് യൂനിറ്റ് സെക്രട്ടറി ബിലാൽ പള്ളിത്തെരുവ് നന്ദിയും പറഞ്ഞു. പ്രവർത്തകർക്ക് വർക്കേഴ്സ് അവാർഡും വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIO unit conference begins at Pallitheruvu
Next Story