Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

246 ചാക്ക് റേഷൻ ഭക്ഷ്യസാധനങ്ങൾ പിടികൂടി; പു​ഴു​ക്ക​ല​രി, കു​ത്ത​രി, ഗോ​ത​മ്പ് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്

text_fields
bookmark_border
246 ചാക്ക് റേഷൻ  ഭക്ഷ്യസാധനങ്ങൾ പിടികൂടി; പു​ഴു​ക്ക​ല​രി, കു​ത്ത​രി, ഗോ​ത​മ്പ് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്
cancel

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ച​മൂ​ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ 246 ചാ​ക്ക് റേ​ഷ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ പ​ന​ച്ച​മൂ​ട് അ​ല്‍ അ​മീ​ന്‍ ട്രേ​ഡേ​ഴ്‌​സ് കോ​മ്പൗ​ണ്ടി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ലോ​റി​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച 101 ചാ​ക്ക് (5,050 കി​ലോ​ഗ്രാം) പു​ഴു​ക്ക​ല​രി, 25 ചാ​ക്ക് (1,250 കി​ലോ​ഗ്രാം) കു​ത്ത​രി, 55 ചാ​ക്ക് (2,750 കി​ലോ​ഗ്രാം) ഗോ​ത​മ്പ് എ​ന്നി​വ​യാ​ണു സി​വി​ല്‍സ​പ്‌​ളൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ലോ​റി​യും മ​ഹ​സ​ര്‍ റി​പ്പോ​ര്‍ട്ട് സ​ഹി​തം വെ​ള്ള​റ​ട പൊ​ലീ​സി​ന്​ കൈ​മാ​റി. പ​ന​ച്ച​മൂ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള എ​സ്എ​ന്‍എ​സ് ഗ്രോ​സ​റി ട്രേ​ഡിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ റേ​ഷ​ന്‍ അ​രി അ​ന​ധി​കൃ​ത​മാ​യി സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ട​മു​റി​യു​ടെ ഷ​ട്ട​ര്‍ താ​ഴ്ത്തി പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. സ്ഥാ​പ​ന ഉ​ട​മ​യു​മാ​യി നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ക​ട​മു​റി തു​റ​ന്നു​ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​മ ത​യാ​റാ​യി​ല്ല. തു​ട​ര്‍ന്ന് വാ​ര്‍ഡ് അം​ഗം ശ​ശി​ധ​ര​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പൂ​ട്ട് പൊ​ളി​ച്ച് ക​ട​മു​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ല്‍ 142 ചാ​ക്ക് പു​ഴു​ക്ക​ല​രി, 15 ചാ​ക്ക് കു​ത്ത​രി, 8 ചാ​ക്ക് ഗോ​ത​മ്പ് എ​ന്നി​വ രേ​ഖ​ക​ളി​ല്ലാ​തെ ക​ണ്ടെ​ത്തി. കാ​ലി​ത്തീ​റ്റ, രാ​സ​വ​ളം തു​ട​ങ്ങി​യ​വ​യു​ടെ പ​ഴ​യ ചാ​ക്കു​ക​ളി​ലാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നും 6750 രൂ​പ​യും ക​ണ്ടെ​ത്തി. പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ തു​ട​ര്‍സം​ര​ക്ഷ​ണ​ത്തി​നാ​യി അ​മ​ര​വി​ള​യി​ലെ സ​പ്ലൈ​കോ എ​ന്‍എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ലേ​ക്ക് കൈ​മാ​റി. അ​വ​ശ്യ​സാ​ധ​ന നി​യ​മം പ്ര​കാ​രം തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​ര്‍ക്ക് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. റേ​ഷ​നി​ങ് ക​ണ്‍ട്രോ​ള​ര്‍ സി.​വി. മോ​ഹ​ന്‍കു​മാ​ര്‍, ദ​ക്ഷി​ണ മേ​ഖ​ല ഡെ​പ്യൂ​ട്ടി റേ​ഷ​നി​ങ് ക​ണ്‍ട്രോ​ള​ര്‍ എ. ​സ​ജാ​ദ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ സ്മി​ത എ​സ്.​ആ​ര്‍. എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍കി.

റേ​ഷ​ന്‍ തി​രി​മ​റി ന​ട​ത്തി​യാ​ല്‍ ക​ര്‍ശ​ന​ന​ട​പ​ടി- മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ത​ര​ണം ചെ​യ്യേ​ണ്ട റേ​ഷ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ മ​റി​ച്ചു​വി​ല്‍ക്കു​ന്ന​വ​ര്‍ക്കും തി​രി​മ​റി ന​ട​ത്തു​ന്ന​വ​ര്‍ക്കു​മെ​തി​രെ ക​ര്‍ശ​ന​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. റേ​ഷ​ന്‍ ദു​രു​പ​യോ​ഗം, അ​ന​ധി​കൃ​ത സം​ഭ​ര​ണം, ക​ട​ത്ത് എ​ന്നി​വ ത​ട​യാ​നാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. മി​ന്ന​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍ന്നും ന​ട​ത്താ​ന്‍ നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

റേ​ഷ​ന്‍ വി​ഹി​ത​ത്തി​ല്‍ കു​റ​വ് വ​രു​ത്തു​ക, പൂ​ഴ്ത്തി​വെ​ക്കു​ക, ക​രി​ഞ്ച​ന്ത​യി​ല്‍ മ​റി​ച്ചു വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കു​ക എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ല്‍ റേ​ഷ​ന്‍ ക​ട​യു​ടെ ലൈ​സ​ന്‍സ് അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്കും. റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ തി​രി​മ​റി ചെ​യ്യു​ന്ന​ത് അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണ്. കു​റ്റ​ക്കാ​ര്‍ക്ക് ഏ​ഴു വ​ര്‍ഷം വ​രെ ത​ട​വു​ശി​ക്ഷ​യും വ​ലി​യ തു​ക പി​ഴ​യും ല​ഭി​ക്കാം. പ​രി​ശോ​ധ​ന​ക​ളി​ല്‍ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യാ​ല്‍ ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 246 Sacks of Ration Foodgrains Seized
Next Story