Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള ​പൊലീസ് അത്​ലറ്റിക്​ മീറ്റിന്​ തുടക്കം

text_fields
bookmark_border
കേരള ​പൊലീസ് അത്​ലറ്റിക്​ മീറ്റിന്​ തുടക്കം
cancel
camera_alt

ത​ട്ടി​ക​ളി​ക്ക​ണം...

തി​രു​വ​ന​ന്ത​പു​ര​ത്ത്​ 47ാമ​ത്​ സം​സ്ഥാ​ന പൊ​ലീ​സ്​ കാ​യി​ക​മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ ഡി.​ജി.​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​നോ​ജ്​ എ​ബ്ര​ഹാം സ​മീ​പം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സ്​ സം​സ്ഥാ​ന അ​ത്​​ല​റ്റി​ക്​ ആ​ൻ​ഡ്​ ഗെ​യിം​സ്​ മീ​റ്റി​ന്​ തു​ട​ക്കം. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഡി.​ജി.​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​നോ​ജ്​ എ​ബ്ര​ഹാം, എ.​ഡി.​ജി.​പി​മാ​രാ​യ പി. ​വി​ജ​യ​ൻ, ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മേ​ള​യു​ടെ സ​മാ​പ​നം പ​ത്തി​ന്​ വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

5000 മീ​റ്റ​ര്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ എ​സ്.​ഒ.​ജി താ​രം ഷി​ബി​ല്‍ അ​ഹ​മ്മ​ദി​ന് സ്വ​ര്‍ണ നേ​ട്ടം. 17:50:00 മി​നി​റ്റി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് ഷി​ബി​ല്‍ സ്വ​ര്‍ണം കൈ​പ്പി​ടി​യി​ലാ​ക്കി​യ​ത്. ഇ​ന്ത്യ റി​സ​ര്‍വ് ബ​റ്റാ​ലി​യ​ന്‍ താ​ര​ങ്ങ​ളാ​യ ര​ഞ്ജി​ത്ത് വെ​ള്ളി​യും പി. ​മു​ഹ​മ്മ​ദ് ബാ​സി​ല്‍ വെ​ങ്ക​ല​വും നേ​ടി. വ​നി​താ വി​ഭാ​ഗം 5000 മീ​റ്റ​റി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ കേ​ര​ള ആം​ഡ് വി​മ​ന്‍ പൊ​ലീ​സ് ബ​റ്റാ​ലി​യ​നാ​ണ്. ശ്വേ​ത, വാ​ജി​ത എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ. ക​ണ്ണൂ​ര്‍ സി​റ്റി​യു​ടെ ശ്രു​തി വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.

വ​നി​താ വി​ഭാ​ഗം ഷോ​ട്ട്പു​ട്ടി​ല്‍ ഇ​ന്ത്യ റി​സ​ര്‍വ് ബ​റ്റാ​ലി​യ​ന്‍റെ ആ​ശാ അ​ബ്ര​ഹാം സ്വ​ർ​ണം നേ​ടി. വ​നി​താ ബ​റ്റാ​ലി​യ​നി​ലെ അ​ഞ്ജു ശ്രീ​നി​വാ​സ​ൻ, ഐ.​ആ​ർ.​ബി​യി​ലെ അ​ഞ്ജു മോ​ള്‍ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. വ​നി​താ ലോ​ങ് ജം​ബി​ല്‍ മ​ല​ബാ​ര്‍ സ്പെ​ഷ​ൽ പൊ​ലീ​സ് താ​രം ര​മ്യ രാ​ജ​ന്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി. പു​രു​ഷ​ൻ​മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 6.88 മീ​റ്റ​ർ ദൂ​രം ചാ​ടി മ​ല​ബാ​ര്‍ സ്പെ​ഷ്ല​ൽ പൊ​ലീ​സ് താ​രം സി​റാ​ജു​ദ്ദീ​നും സ്വ​ര്‍ണം നേ​ടി. ഷോ​ട്ട്​ പു​ട്ടി​ൽ നാ​ര്‍ക്കോ​ട്ടി​ക് വി​ങ് താ​രം അ​ബ്ദു​ല്‍ നി​ഷാ​ദ് സ്വ​ര്‍ണം നേ​ടി.

ആ​തി​ര​ക്ക്​ റെ​ക്കോ​ഡ്

തി​രു​വ​ന​ന്ത​പു​രം: വ​ര്‍ഷ​ങ്ങ​ളാ​യി നി​ല​കൊ​ണ്ട റെ​ക്കോ​ഡ്​ ഭേ​ദി​ച്ച്​ ആ​തി​ര സോ​മ​രാ​ജ്. വ​നി​താ ഹൈ​ജം​മ്പി​ല്‍ കേ​ര​ള ആം​ഡ് പൊ​ലീ​സ് അ​ഞ്ചാം ബ​റ്റാ​ലി​യ​ന്‍ താ​രം ആ​തി​ര സോ​മ​രാ​ജ് 1.7 മീ​റ്റ​ര്‍ ഉ​യ​രം കീ​ഴ​ട​ക്കി സ്വ​ര്‍ണ​ത്തി​നൊ​പ്പം പു​തി​യ റെ​ക്കോ​ര്‍ഡും സ്വ​ന്ത​മാ​ക്കി. 2011ല്‍ ​കെ.​എ.​പി ഒ​ന്നി​ന്‍റെ എ​ന്‍. ഡി. ​ടി​ന്‍റു സ്ഥാ​പി​ച്ച 1.66 മീ​റ്റ​ര്‍ റെ​ക്കോ​ര്‍ഡാ​ണ് ആ​തി​ര 1.70 മീ​റ്റ​ര്‍ ചാ​ടി പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. 15 വ​ര്‍ഷ​മാ​യി നി​ല​നി​ന്ന റെ​ക്കോ​ഡ് നാ​ല്​ സെ​ന്‍റി​മീ​റ്റ​ര്‍ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ആ​തി​ര പു​തി​യ ഉ​യ​രം കു​റി​ച്ച​ത്. മ​ത്സ​ര​വേ​ദി​യി​ല്‍ നി​ര്‍ണാ​യ​ക​മാ​യ ഉ​യ​ര​ങ്ങ​ള്‍ ഓ​രോ​ന്നാ​യി മ​റി​ക​ട​ന്ന ആ​തി​ര, 1.7 മീ​റ്റ​റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ റെ​ക്കോ​ര്‍ഡ് സ്വ​ന്തം പേ​രി​ലാ​ക്കി.

കേ​ര​ള ആം​ഡ് വി​മ​ന്‍ പൊ​ലീ​സ് ബ​റ്റാ​ലി​യ​ന്‍ താ​ര​ങ്ങ​ളാ​യ ദേ​വി​ക ശ​ങ്ക​ര​ന്‍, കെ. ​മു​ഹ​മ്മ​ദ് സോ​ണി എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വ​നി​താ സീ​നി​യ​ര്‍ വി​ഭാ​ഗം 100 മീ​റ്റ​ര്‍ മ​ത്സ​ര​ത്തി​ല്‍ മ​ല​പ്പു​റ​ത്തെ കെ.​സി. സി​നി​മോ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. വ​നി​താ സീ​നി​യ​ര്‍ വി​ഭാ​ഗം ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ല്‍ ബി​ജി കെ. ​പി. ഒ​ന്നാം സ്ഥാ​നം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Police Athletic Meet Begins
Next Story