Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightപനച്ചമൂട്ടില്‍...

പനച്ചമൂട്ടില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ആക്രമണം

text_fields
bookmark_border
പനച്ചമൂട്ടില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ആക്രമണം
cancel
camera_alt

പനച്ചമൂട്ടില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെയുണ്ടായ ആക്രമണത്തിൽ മുന്‍വശത്തെ ഗ്ലാസ് തകർന്നനിലയില്‍

വെള്ളറട: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പനച്ചമൂടിന് സമീപം പുലിയൂര്‍ശാലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. മാര്‍ത്താണ്ഡത്തുനിന്ന് പനച്ചമൂട്ടിലേക്ക് സര്‍വീസ് നടത്തിയ വനിതകള്‍ക്കായുള്ള സൗജന്യ ബസിന് നേരെയാണ് ഉച്ചക്ക് രണ്ടരയോടെ ആക്രമണമുണ്ടായത്. ജങ്ഷന് സമീപം ബസ് തിരിക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് മുന്നിലേക്ക് വട്ടം ചാടി. ഡ്രൈവര്‍ ശിവകുമാറുമായും കണ്ടക്ടര്‍ ശിബുവുമായും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

പ്രകോപനത്തില്‍ യുവാവ് ചുടുകല്ല് കൊണ്ട് ബസിന്റെ മുന്‍ഗ്ലാസ് എറിഞ്ഞു തകർത്തു. നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിന് നേരെ നടന്ന ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളറട പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradalocalnewsThiruvananthapuram
News Summary - Tamil Nadu Transport bus attacked at Panachamoodu
Next Story