Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഹാറിന് കാലിടറിയത്...

കഹാറിന് കാലിടറിയത് കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്തുകളിൽ

text_fields
bookmark_border
കഹാറിന് കാലിടറിയത് കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്തുകളിൽ
cancel

വ​ർ​ക്ക​ല: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വ​ർ​ക്ക​ല ക​ഹാ​റി​നെ കാ​ലു​വാ​രി തോ​ൽ​പ്പി​ച്ച​ത് കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന​ക​ത്ത് ഇ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ന​ട​പ​ടി​ക​ൾ​ക്കും വ​ഴി​വെ​ച്ചേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള നാ​വാ​യി​ക്കു​ളം, മ​ട​വൂ​ർ, പ​ള്ളി​ക്ക​ൽ, ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വോ​ട്ട് കു​റ​ഞ്ഞ​ത്. നാ​വാ​യി​ക്കു​ള​ത്ത് 2500ഉം ​മ​ട​വൂ​രി​ൽ 1500ഉം ​വോ​ട്ട് ലീ​ഡ് ല​ഭി​ക്കു​മെ​ന്നാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യെ​യും അ​റി​യി​ച്ചി​രു​ന്ന​ത്. പ​ള്ളി​ക്ക​ലും ചെ​മ്മ​രു​തി​യി​ലും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തി​ൽ നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ 1250 ഓ​ളം വോ​ട്ടി​ന്റെ​യും മ​ട​വൂ​രി​ൽ 605 വോ​ട്ടി​ന്റെ​യും മാ​ത്രം മു​ൻ​തൂ​ക്ക​മാ​ണു​ണ്ടാ​യ​ത്. പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ഞൂ​റി​ല​ധി​കം വോ​ട്ടി​നും ചെ​മ്മ​രു​തി​യി​ൽ 700 ഓ​ളം വോ​ട്ടി​നും വ​ർ​ക്ക​ല ക​ഹാ​ർ പി​ന്നി​ലാ​യി.

നാ​വാ​യി​ക്കു​ളം, മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നേ​രി​യ മു​ൻ​തൂ​ക്കം​കൊ​ണ്ട് മാ​ത്രം ജോ​യി​യു​ടെ ലീ​ഡി​നെ മ​റി​ക​ട​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. ന​ഗ​യ​സ​ഭ​യി​ൽ യു.​ഡി.​എ​ഫ് വ​ലി​യ പ്ര​തീ​ക്ഷ പു​ല​ർ​ത്താ​തി​രു​ന്നി​ട്ടും കേ​വ​ലം 262 വോ​ട്ടു​ക​ൾ​ക്കു​മാ​ത്ര​മാ​ണ് ക​ഹാ​ർ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പോ​യ​ത്. എ​ന്നാ​ൽ, ഒ​പ്പ​ത്തി​നൊ​പ്പ​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടി​യ ചെ​മ്മ​രു​തി​യി​ലെ​യും പ​ള്ളി​ക്ക​ലി​ലെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​യ​തോ​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​ക​ളും അ​സ്ത​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​വ, ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് എ​ൽ.​ഡി.​എ​ഫ് പ്ര​തീ​ക്ഷ വെ​ച്ച 5000/5500 വോ​ട്ടു​ക​ളു​ടെ ലീ​ഡ് 2237 ആ​ക്കി കു​റ​ക്കാ​ർ യു.​ഡി.​എ​ഫി​നാ​യി. വെ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 700/800 വോ​ട്ടു​ക​ളു​ടെ ലീ​ഡ് ക​ഹാ​റി​നു​ണ്ടാ​വു​മെ​ന്ന ക​ണ​ക്കും ശ​രി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionsKerala AssemblyThiruvananthapuram
News Summary - Kahar's foothold was in the Congress-ruled panchayats
Next Story