Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ല​ഹ​രി സം​ഘം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഗു​ണ്ട​ക​ൾ​​ക്കെ​തി​രെ തു​മ്പ, ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്തു
ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ല​ഹ​രി സം​ഘം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ശ​ര​ത്ത്, ശ്യാം

കഴക്കൂട്ടം: തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധികളിൽ കഞ്ചാവ് ലഹരിയിൽ ഗുണ്ടകൾ അഴിഞ്ഞാടി അഴിഞ്ഞാടി. രണ്ടുപേർ തുമ്പ പൊലീസിന്റെ പിടിയിലായി. കാപ്പാ കേസ് പ്രതിയും സ്റ്റേഷൻ റൗഡിയുമായ ശരത്തും (32) കൂട്ടാളി ശ്യാമും (34) ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ തൃപ്പാദപുരത്തെ ഫ്ലാറ്റിനുമുന്നിലായിരുന്നു അതിക്രമം തുടങ്ങിയത്. ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരനെ മർദിച്ചു. ഇത് ചോദ്യം ചെയ്ത കെയർട്ടേക്കർക്കും മർദനമേറ്റു. അവിടെയുണ്ടായിരുന്ന കസേരകളും ലൈറ്റുകളും അടിച്ചു തകർത്തു. പരാതി കൊടുത്താൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. ഫ്ലാറ്റ് നിവാസികൾക്കും പ്രദേശവാസികൾക്കും നേരെ കൊലവിളി നടത്തി. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ ശരത്തും കൂട്ടാളി ശ്യാമും ഇവിടെ നിന്നും കടന്നു. തുടർന്ന് ദേശീയപാതയിൽ ഇൻഫോസിസിന് സമീപത്തെ ബാറിൽ പ്രശ്നമുണ്ടാക്കി.

പലരെയും ആക്രമിക്കാൻ ശ്രമിക്കുകയും ചിലർക്ക് മർദനമേൽക്കുകയും ചെയ്തു. സ്ഥലത്തെത്തിയ തുമ്പ പൊലീസ് ഇരുവരെയും പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ ലോക്കപ്പിനുള്ളിലും മറ്റും ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും ഇവർ തല്ലിത്തകർത്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐക്കും പൊലീസുകാർക്കും നേരെ വധഭീഷണി ഉയർത്തി. മറ്റു പരാതികൾ ലഭിക്കാത്തതിനാൽ പൊതുമുതൽ നശിപ്പിച്ചതിന് തുമ്പ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. ഫ്ലാറ്റ് നിവാസികളുടെ പരാതിയിൽ കഴക്കൂട്ടം പൊലീസും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ കാപ്പ കേസിൽ ശരത് തടവു ശിക്ഷ അനുഭവിച്ചിരുന്നു. ശ്യാമിനും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Arrested in Kazhakkoottam
Next Story