Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാലുകാരിയെ പീഡിപ്പിച്ച വലിയച്ഛന് പത്ത്​ വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

text_fields
bookmark_border
പതിനാലുകാരിയെ പീഡിപ്പിച്ച വലിയച്ഛന് പത്ത്​ വർഷം കഠിനതടവും ഒരു ലക്ഷം പിഴയും
cancel

തിരുവനന്തപുരം: പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ വലിയച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം രണ്ടുവർഷം അധികതടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പറഞ്ഞത്. 2024 ജൂൺ 12നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും അതിജീവിതയും ഒരു വീടിന്‍റെ ഇരുനിലകളിലായിരുന്നു താമസം. അതിജീവിതയുടെ അമ്മയുടെ സഹോദരീ ഭർത്താവാണ് പ്രതി. അതിജീവിതയുടെ അമ്മയുടെ പിതാവ് വീടിന്‍റെ താഴത്തെ നിലയിലായിരുന്നു താമസം. ഭാര്യാപിതാവിന് പ്രഭാതഭക്ഷണവുമായി വീട്ടിലേക്ക് വന്ന പ്രതി സ്കൂളിൽ പോകാൻ ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

പേടിച്ച് പോയ പെൺകുട്ടി ഈ വിവരം അന്നേദിവസം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി പറഞ്ഞതനുസരിച്ച് അമ്മയോടും സ്കൂൾ അധ്യാപകരോടും പറഞ്ഞു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും പൊലീസിലും അറിയിച്ചു. ഇതിന് മുമ്പും പ്രതി പല തവണ പീഡിപ്പിച്ചുണ്ടെങ്കിലും വീട്ടുകാർ തമ്മിൽ തർക്കുമുണ്ടാകുമെന്ന് കരുതി പുറത്ത് പറഞ്ഞില്ലെന്നും പീഡനം തുടർന്നപ്പോഴാണ് പുറത്ത് പറഞ്ഞതെന്നും കുട്ടി വ്യക്തമാക്കി. കുട്ടിയെ രക്ഷിതാക്കൾ ദത്തെടുത്തതാണ്.

അതിനാൽ ജനന ത്തീയതിയെ കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായി അറിയാത്തതിനാൽ കുട്ടി പ്രായപൂർത്തിയായെന്നും പോക്സോ നിയമ പ്രകാരം കേസ് നിൽനിൽക്കില്ലായെന്നും വിചാരണ സമയത്ത് പ്രതി ഭാഗം വാദിച്ചു. തുടർന്ന് പ്രോസിക്യൂഷൻ ആവശ്യപ്രകാരം കുട്ടിയുടെ പ്രായം തെളിയിക്കാൻ വൈദ്യപരിശോധന നടത്തിയിരുന്നു. വൈദ്യ പരിശോധനയിൽ കുട്ടി പ്രായപൂർത്തിയായില്ലെന്ന് തെളിഞ്ഞിരുന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു 26 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ.പി.സുരഭി എന്നിവർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uncle Gets 10 Years for POCSO Case
Next Story