ബാറില്‍ സംഘര്‍ഷം; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsസതീഷ് , ഷാനു ക്ലമന്റ്
വഞ്ചിയൂര്‍: ബാറില്‍ മദ്യപിക്കാനെത്തിയ യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. രണ്ടു പേരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ചെറിയമുട്ടം ടി.സി 69 /1647 ബിജു ഹൗസില്‍ തദായൂസ് എന്നുവിളിക്കുന്ന സതീഷ്, വലിയതുറ സ്വദേശി ഷാനു ക്ലമന്റ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ ഈഞ്ചയ്ക്കലുളള ബാറില്‍ മദ്യപിക്കാനെത്തിയതായിരുന്നു പ്രതികളായ നാലുപേരും പരാതിക്കാരനായ പാല്‍ക്കുളങ്ങര സ്വദേശി കണ്ണപ്പനും സുഹൃത്തും. ഇരുകൂട്ടരും മദ്യപാനത്തിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും പ്രതികള്‍ ബിയര്‍കുപ്പി പൊട്ടിച്ച് കണ്ണപ്പന്റെ നെറ്റിയില്‍ കുത്തുകയും സുഹൃത്തിനെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ കണ്ണപ്പനും സുഹൃത്തും ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണപ്പന് നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തവേയാണ് രണ്ടു പേര് പിടിയിലായത്. രണ്ടു പേര് ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്.ഐ മഹേഷ്, എസ്.സി.പി.ഒ മാരായ ടിനു, ഷാബു, നാസുറുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

