ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ
text_fieldsസുധ
വഞ്ചിയൂർ: തിരുവനന്തപുരം സ്റ്റാച്യൂവിൽ പ്രവർത്തിച്ചുവരുന്ന ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുളങ്കുന്നത്തുകാവ് ഇറയാംകുടി മാമ്പ്ര സ്കൂളിനു സമീപം മംഗലത്ത് ഹൗസിൽ എം. സുധ (26) ആണ് പിടിയിലായത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്ത് താമസിച്ചു വരികയായിരുന്നു.
ശംഖുംമുഖം എ.സി. അനുരൂപിന്റെ നിർദ്ദേശപ്രകാരം വഞ്ചിയൂർ എസ് .ഐ അലക്സ്, സി. പി. ഒ മാരായ ബിനോയ്, ഷിജു, സിംന എന്നിവരുൾപ്പെട്ട സംഘം മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

