ഇടവയിൽ കാട്ടുപന്നികളിറങ്ങി; ആശങ്കയിൽ നാട്ടുകാർ
text_fieldsഇടവ മൂടില്ലാവിളയിൽ കണ്ട കാട്ടുപന്നി
വർക്കല: ഇടവയിൽ കാട്ടുപന്നികളിറങ്ങി; ആശങ്കയിൽ നാട്ടുകാർ. കഴിഞ്ഞ ദിവസം മൂഡില്ലാവില്ല ഡീസന്റ് മുക്ക് ഇടത്തറ വിളഭാഗത്താണ് ഒരുമിച്ച് രണ്ട് കാട്ടുപന്നികളെ കണ്ടത്. ആറാം വാഡിലെ പഞ്ചായത്ത് മെമ്പറാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികളെ കണ്ടത്. ഇടവ ജങ്ഷനിലെ റെയിൽവേ ഗേറ്റിന് സമീപത്തും ഒരു കാട്ടു പന്നിയെ കണ്ടു. മാസങ്ങൾക്ക് മുമ്പ് ഇടവയിലെ മേക്കുളം സ്റ്റേഡിയം പരിസരത്തും നാട്ടുകാർ കാട്ടുപന്നിയെ കണ്ടിരുന്നു.
അടുത്തിടെ പുന്നമൂട് ജങ്ഷനിലും ചെമ്മരുതിയിലെ ചില പ്രദേശങ്ങളിലും ഇലകമൺ പഞ്ചായത്തിലെ ചിലയിടങ്ങളിലും കാട്ടുപന്നിയെ കണ്ടിരുന്നു. ഇലകമണിലെ അയിരൂർ ഭാഗത്ത് കാട്ടുപന്നി കൃഷിനാശമുണ്ടാക്കുകയും ചെയ്തിരുന്നു.
കാട്ടുപന്നികളെ സ്ഥിരമായി കാണുന്നതോടെ കുട്ടികളെ വീടിന് പുറത്തിറക്കാനും ട്യൂഷനയക്കാനും രക്ഷിതാക്കൾ ഭയക്കുകയാണ്. റോഡിലിറങ്ങുന്ന കാട്ടുപന്നികൾ ഇരുചക്രവാഹന യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.