വെള്ളറടയിൽ നാല് പഞ്ചായത്ത് പ്രസിഡന്റുമാരും തോറ്റു
text_fieldsശോഭ, രാജ് മോഹന്‍, ടി.എല്‍ രാജ്, അശോകന്
വെള്ളറട : വെള്ളറട ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റുമാരായിരുന്ന ശോഭ, രാജ് മോഹന്‍, ടി.എല്‍ രാജ്, അശോകന് എന്നിവർ തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ശോഭ ആദ്യം യു.ഡി.എഫിലും രണ്ടാമത് ബി.എസ്.പിയിലും മൂന്നാമത് എല്‍.ഡി.എഫിന്റെയും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നാലാമത് യു.ഡി.എഫ് സ്ഥാനാർഥിയായി കൂതാളിയില്‍ മത്സരിച്ചപ്പോഴാണ് പരാജയം.
നിലവില്‍ വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം. രാജ്മോഹന്‍ മുത്തുക്കുഴി വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന അഴിമതിയിൽ മൂന്ന് ജിവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. തകര്‍ന്ന റോഡുകൾ നവീകരിക്കാന്‍ ഫണ്ട് അനുവദിച്ചില്ല തുടങ്ങി നിരവധി ആരോപണങ്ങളും ഇവിടെ ഉണ്ടായിരുന്നു. എല്‍.ഡി.എഫിന്റെ നളിനന് ആണ് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത്. ആറാട്ടുകുഴി വാര്‍ഡില്‍ മത്സരിച്ച ടി.എല്‍. രാജ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
സി.പി.എം ഏരിയ കമ്മിറ്റി അംഗമായും പഞ്ചായത്ത്പ്രസിഡന്റായും പനച്ചമൂട് ബാങ്ക് പ്രസിഡന്റായും ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ച ടി.എല്‍. രാജിന് എതിരെ മത്സരിച്ച ശശിധരന് 878 വോട്ടിനാണ് ജയിച്ചത്. ടി.എല്‍ രാജിന് കെട്ടിവച്ച തുകയും നഷ്ടമായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി. അശോക് കുമാര്‍ പനച്ചമൂട് ബ്ലോക്ക് ഡിവിഷനില്‍ നിന്നാണ് മത്സരിച്ചത്. ഇവിടെ എല്‍.ഡി.എഫിന്റെ പനച്ചമൂട് ഉദയനാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

