റോഡിൽ നിന്ന വൈദ്യുത തൂൺ നീക്കിയില്ല ബൈക്ക് ഇടിച്ച് യാത്രികന് ഗുരുതര പരിക്ക്
text_fieldsവെള്ളറട: റോഡ് വികസനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെങ്കിലും റോഡില്‍ നില്ക്കുന്ന വൈദ്യുത തൂൺ നീക്കംചെയ്യാത്തത് അപകടക്കെണിയായി മാറി. കാരക്കോണം അമരവിള റോഡിലാണ് വാഹനാപകടങ്ങള്‍ പെരുകുന്നത്. വെള്ളിയാഴ്ച ഈ തൂണിൽ ബൈക്കിടിച്ച് ആനപ്പാറ ആറടിക്കര വീട്ടില്‍ തങ്കസ്വാമിക്ക് (51) ഗുരുതര പരിക്കേറ്റു. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. നവീകരണം ആരംഭിച്ചപ്പോൾതന്നെ വൈദ്യുത തൂൺ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കെ.എസ്.ഇ.ബി അധികൃതർ നടപടി സ്വീകരിച്ചില്ല. അടിയന്തിരമായി പോസ്റ്റ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

