അമ്പൂരി പഞ്ചായത്തില്‍ കണ്ടംതിട്ട വാര്‍ഡില്‍ കാട്ടുതീ പടര്‍ന്നു
text_fieldsഅമ്പൂരി പഞ്ചായത്തില്‍ കണ്ടംതിട്ട വാര്‍ഡില്‍ പടര്‍ന്ന കാട്ടുതീ അഗ്നിരക്ഷാസംഘവും പ്രദേശവാസികളും ചേര്‍ന്ന് നിയന്ത്രിക്കുന്നു
വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡില്‍ കുറിച്ചി പ്രദേശങ്ങളില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നു. റോഡില്‍നിന്ന് വളരെ ഉള്ളിലായാണ് തീ പടര്‍ന്നത്. വ്യാഴാഴ്ച വൈകീട്ടും കാട്ടുതീ പടര്‍ന്നത് നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും ഇടപെടലിൽ നിയന്ത്രിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘവും പ്രദേശവാസികളും കരിയിലകള്‍ മാറ്റി തീ നിയന്ത്രിച്ചതിനാലാണ് സമീപഭാഗത്തേക്ക് പടരാതിരുന്നത്.
ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് ഇപ്പോള്‍ കാട്ടുതീ പടര്‍ന്നത്. തീ സമീപത്തെ കൃഷിഭൂമിയിലേക്ക് പടർന്നാൽ വലിയ നാശനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 100 ഏക്കറിലേറെ റബര്‍ പുരയിടത്തിലേക്കും ഉള്‍പ്രദേശങ്ങളിലുമാണ് തീ പടര്‍ന്ന് കത്തിയത്. കാട്ടുതീ കൃഷിഭൂമിയിലേക്കും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലേക്കും പടരാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സലാരാജു ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.