അപൂര്‍വ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsകിരണ്‍ എസ്.എസ്
വെള്ളറട: അപൂർവ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. പെരുങ്കടവിള ആങ്കോട് ചേനംകുഴി എസ്.എസ് നിവാസില്‍ എസ്.എസ്. കിരണ്‍ (24) ആണ് ഡിസ്‌കെരാറ്റോസിസ് കണ്‍ജെനിറ്റ എന്ന അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിനകം തന്നെ വലിയ തുക ചെലവായി. പിതാവ് സുകേശന്‍ തയ്യല്‍ തൊഴിലാളിയും മാതാവ് ശുഭകുമാരി തൊഴിലുറപ്പ് തൊഴിലാളിയുമാണ്. മകള്‍ ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർപഠനം മുടങ്ങി.
അടിയന്തിരമായി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ജൂലൈ 20ന് നടത്തണമെന്ന് ആശുപത്രി അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവ് വരും. അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്തില്‍നിന്ന് ലഭിച്ച ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഭാരിച്ച തുക കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. സഹായം തേടി ധനലക്ഷ്മി ബാങ്ക് ഉദിയന്‍കുളങ്ങര ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 020405300005540. ഐ.എഫ്.എസ്.സി കോഡ് -DLXB0000204
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

