അനധികൃത മണ്ണെടുപ്പ് പൊലീസിനെ അറിയിച്ചു; യുവാവിന് നേരെ ആക്രമണം
text_fieldsബിജുവിന്റെ ഫാം ഹൗസ് തകർത്ത നിലയിൽ
വെഞ്ഞാറമൂട്: പ്രദേശത്തെ അനധികൃത മണ്ണെടുപ്പിനെകുറിച്ച് പൊലീസിൽ വിവരം നൽകിയതിനെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ വെഞ്ഞാറമൂട് മുരൂർകോണത്തുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മുരൂർക്കോണം സ്വദേശി ബിജുവിനാണ് (50) പരിക്കേറ്റത്. വീടും വാഹനങ്ങളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നോടെ ബിജുവിന്റെ ഫാം ഹൗസിലായിരുന്നു ആക്രമണം. അനധികൃതമായി മണ്ണടിക്കുന്നത് ബിജു പൊലീസിനെ അറിയിച്ചതിൽ പ്രതികൾക്ക് വിരോധമുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി ഫാം ഹൗസിൽ അതിക്രമിച്ചുകയറിയ സംഘം ബിജുവിനെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള മുരൂർകോണത്തെ മീൻ വളർത്തൽ കേന്ദ്രത്തിന് നേരെയാണ് രാത്രിയിൽ രണ്ടാമത്തെ ആക്രമണമുണ്ടായത്. ജെ.സി.ബി.യുമായെത്തിയ സംഘം മീൻ വളർത്തൽ കേന്ദ്രവും സമീപത്തെ ഔട്ട് ഹൗസും മതിൽക്കെട്ടും തകർത്തു. സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്ത വെഞ്ഞാറമൂട് പൊലീസ് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

