ബൈക്ക് തീവെച്ച് നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsഅഖിൽ
വിഴിഞ്ഞം: മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ അയൽവാസിയുടെ ബൈക്ക് തീവച്ച് നശിപ്പിച്ച കേസിലെ പ്രതിയെ കാഞ്ഞിരംകുളം പോലീസ് പിടികൂടി. കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി ചരുവിള പുത്തൻവീട്ടിൽ അഖിൽ (30) ആണ് അറസ്റ്റിലായത്.
അയൽവാസിയായ ശ്രീ ഭവനിൽ ബെന്നിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് ഇക്കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ തീവച്ചത്. ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരംകുളം സി ഐ മിഥുൻ ടി.കെയുടെ നേതൃത്വത്തിലുള്ള സംഘം ജഗതിയിൽ നിന്നും പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

