Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശങ്കയിൽ ജില്ലയിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ; കേ​ന്ദ്ര​ത്തി​ന് പ​രാ​തി​ക​ൾ ന​ൽ​കാ​ൻ 23 ദി​ന​ങ്ങ​ൾ മാ​ത്രം ബാ​ക്കി

text_fields
bookmark_border
ആശങ്കയിൽ ജില്ലയിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ; കേ​ന്ദ്ര​ത്തി​ന് പ​രാ​തി​ക​ൾ ന​ൽ​കാ​ൻ 23 ദി​ന​ങ്ങ​ൾ മാ​ത്രം ബാ​ക്കി
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ല​ട​ക്ക​മു​ള്ള പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ൾ നി​ശ്ച​യി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ക​ര​ടു​വി​ജ്‌​ഞാ​പ​നം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യേ​റു​ന്നു. വ​യ​നാ​ട്ടി​ലെ 13 വി​ല്ലേ​ജു​ക​ളാ​ണ് വി​ജ്‌​ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ജ​ന​വാ​സ​മേ​ഖ​ല​ക​ള​ട​ക്ക​മു​ള്ള​വ​യാ​ണ് ഇ​വ. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് വെ​ബ്സൈ​റ്റ് വ​ഴി പ​രാ​തി​ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 24 ആ​ണ്. ഇ​തോ​ടെ വ​യ​നാ​ട്ടി​ൽ ആ​ശ​ങ്ക​യേ​റു​ക​യാ​ണ്. ജൂ​ലൈ 27നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ര​ടു​വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ളാ​ണ് ഉ​ള്‍പ്പെ​ടു​ന്ന​ത്. ഇ​തി​ല്‍ വ​യ​നാ​ട്ടി​ലെ 13 വി​ല്ലേ​ജു​ക​ളും ഉ​ള്‍പ്പെ​ടും. ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 56,825.7 ച​തു​ര​ശ്ര കി.​മീ​റ്റ​റാ​ണ് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക.

ഇ​തി​നു​മു​ന്നോ​ടി​യാ​യാ​ണ് ആ​റാം ത​വ​ണ​യും ക​ര​ടു​വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥ​ല​ങ്ങ​ളി​ലും ഖ​ന​നം, ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം, മ​ണ​ലെ​ടു​പ്പ് തു​ട​ങ്ങി​യ​വ​ക്ക് സ​മ്പൂ​ര്‍ണ നി​രോ​ധ​ന​മു​ണ്ടാ​കും. ഒ​രു​പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യ​ൽ ജ​ന​ജീ​വി​ത​ത്തെ​യ​ട​ക്കം ബാ​ധി​ക്കു​ന്ന പ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും. ക്വാ​റി​ക​ൾ​ക്കു നി​രോ​ധ​നം വ​രും. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ന​വീ​ക​ര​ണ​ങ്ങ​ൾ​ക്കും ഒ​ഴി​കെ വ​ലി​യ തോ​തി​ലു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ടാ​കി​ല്ല. റോ​ഡ് നി​ർ​മാ​ണ​ത്തി​നും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും ഏ​റെ ക​ട​മ്പ​ക​ളു​ണ്ടാ​കും. കൃ​ഷി​രീ​തി​ക​ളി​ലും വ​ൻ​മാ​റ്റ​ങ്ങ​ൾ വ​രും.

ടൗ​ൺ​ഷി​പ്പു​ക​ളും പു​തി​യ താ​പ വൈ​ദ്യു​തി പ​ദ്ധ​തി​ക​ളും അ​നു​വ​ദി​ക്കി​ല്ല. ജ​ന​ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് കേ​ന്ദ്ര​ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ജി​ല്ല​യി​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ മ​ന്ത്രി​ത​ല യോ​ഗം ചേ​ര​ണ​മെ​ന്നും എം.​എ​ൽ.​എ​മാ​ർ, ക​ല​ക്ട​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് പ​രി​ഹാ​ര​പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് മ​ല​യോ​ര ജ​ന​ത​യു​ടെ​യ​ട​ക്കം ആ​വ​ശ്യം.

പ​രി​സ്ഥി​തി​ലോ​ല വി​ജ്ഞാ​പ​നം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം -സി.​പി.​എം

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ 13 വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി (ഇ.​എ​സ്‌.​എ) ക​ര​ട്‌ വി​ജ്ഞാ​പ​നം ചെ​യ്‌​ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി തി​രു​ത്തി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന്‌ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ 27ന്‌ ​കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ക​ര​ട്‌ വി​ജ്ഞാ​പ​ന​ത്തി​ന്റെ 60 ദി​വ​സ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി മൂ​ന്നാ​ഴ്‌​ച​യാ​ണു​ള്ള​ത്‌.

കേ​ന്ദ്ര വി​ജ്ഞാ​പ​ന പ്ര​കാ​രം ജി​ല്ല​യി​ലെ പേ​ര്യ, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്‌, തൃ​ശ്ശി​ലേ​രി, കി​ട​ങ്ങ​നാ​ട്‌, ന‍ൂ​ൽ​പു​ഴ, അ​ച്ചൂ​രാ​നം, ചു​ണ്ടേ​ൽ, കോ​ട്ട​പ്പ​ടി, കു​ന്ന​ത്തി​ട​വ​ക, പൊ​ഴു​ത​ന, ത​രി​യോ​ട്‌, വെ​ള്ളാ​ർ​മ​ല വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​ണ്‌. കാ​ർ​ഷി​ക മേ​ഖ​ല​യും ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ്‌ ഈ ​വി​ല്ലേ​ജു​ക​ൾ. ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​കും.

ഉ​ന്ന​തി​ക​ളി​ലെ അ​ടി​സ്ഥാ​ന​സ‍ൗ​ക​ര്യ വി​ക​സ​ന​മ​ട​ക്കം നി​ല​ക്കും. ജ​ന​വാ​സ മേ​ഖ​ല​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും. ജ​ന​ജീ​വി​തം ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ ജി​ല്ല​യി​ലെ മ​ന്ത്രി ടി. ​സി​ദ്ദീ​ഖും എം.​എ​ൽ.​എ​മാ​രും ഒ​ര​ക്ഷ​രം പ​റ​ഞ്ഞി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​റും യു.​ഡി.​എ​ഫ്‌ നേ​തൃ​ത്വ​വും മ‍ൗ​ന​ത്തി​ലാ​ണെ​ന്നും ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളെ​യും പ​രി​സ്ഥി​തി​ലോ​ല പ​രി​ധി​യി​ൽ​നി​ന്ന്‌ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്‌ കേ​ന്ദ്ര വി​ദ​ഗ്ധ സ​മി​തി​യോ​ട് നേ​ര​ത്തേ, എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്‌ ന​ൽ​കു​ക​യും ചെ​യ്‌​ത​താ​ണ്‌. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, കൃ​ഷി​ഭൂ​മി, തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ര​ക്ഷി​ച്ച്‌ വ​ന​മേ​ഖ​ല​ക​ളെ മാ​ത്രം ഇ.​എ​സ്‌.​എ പ​രി​ധി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ്‌ നി​ല​പാ​ട്‌.

കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലാ​യി​രു​ന്നു അ​ന്ന്‌ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റേ​ത്‌. ഇ​പ്പോ​ൾ കേ​ന്ദ്രം വീ​ണ്ടും വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​പ്പോ​ൾ യു.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന മ‍ൗ​നം ആ​ശ​ങ്ക​ജ​ന​ക​മാ​ണ്‌. എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടി​ട്ടും, ഹ​ർ​ത്താ​ൽ​വ​രെ ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച യു.​ഡി.​എ​ഫ്‌ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ നി​ല​പാ​ട്‌ മാ​റി​യോ​യെ​ന്ന്‌ വ്യ​ക്ത​മാ​ക്ക​ണം. പ്ര​ശ്‌​ന​ത്തി​ന്‌ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക്‌ സി.​പി.​എം നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ജി​ല്ല ക​മ്മി​റ്റി പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Environmentally sensitive areas in the district under concern
Next Story