Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്രചാരണത്തിൽ...

പ്രചാരണത്തിൽ ആവേശച്ചൂട്

text_fields
bookmark_border
പ്രചാരണത്തിൽ ആവേശച്ചൂട്
cancel

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ ക​ന​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ചും പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് മു​ന്ന​ണി​ക​ൾ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടാ​ഴ്ച​മാ​ത്രം ശേ​ഷി​ച്ചി​രി​ക്കെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ്ര​ചാ​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​നു​ക​ള്‍ മി​ക്ക സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​തും പൂ​ർ​ത്തി​യാ​യ​തോ​ടെ മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്തു​ത​ല ക​ണ്‍വ​ന്‍ഷ​നു​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ള്‍.

രാ​വി​ലെ മു​ത​ല്‍ രാ​ത്രി വൈ​കു​വോ​ളം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നും സ്ഥാ​നാ​ര്‍ഥി​ക​ൾ ഏ​റെ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. ഒ​രോ വോ​ട്ടും ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കാ​നു​ള്ള പ്രാ​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന​ത്. അ​തി​നാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും തോ​ട്ടം​തൊ​ഴി​ലാ​ളി മേ​ഖ​ല​ക​ളി​ലും ഉ​ന്ന​തി​ക​ളി​ലും അ​ട​ക്കം നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത് ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് പ്ര​വ​ർ​ത്ത​ക​രെ ത​ള​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​വേ​ശം കു​റ​യാ​തി​രി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് നേ​താ​ക്ക​ൾ.

ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശി​ച്ച് എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ

ടൗ​ൺ​ഷി​പ് സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​വ​രു​മാ​യി സം​സാ​രി​ക്കു​ന്നു

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശി​ച്ച് സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് ടൗ​ൺ​ഷി​പ്പി​ൽ എ​ത്തി​യ​ത്. ടൗ​ൺ​ഷി​പ് സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​വ​രെ​യും ക​ണ്ടു സം​സാ​രി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഇ​ച്ഛാ​ശ​ക്തി​യാ​ണ് ടൗ​ൺ​ഷി​പ്പെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ര​ന്ത​ബാ​ധി​ത​രെ ഒ​രു​മി​പ്പി​ക്കാ​ൻ ഒ​രു ഗ്രാ​മം ത​ന്നെ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റെ​ന്നും എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. ടൗ​ൺ​ഷി​പ്പി​ലെ സോ​ണു​ക​ളെ​ല്ലാം ക​ണ്ട് നി​ർ​മാ​ണ​ത്തി​ന്റെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി വി​ല​യി​രു​ത്തി​യു​​മാ​ണ് സ്ഥാ​നാ​ർ​ഥി മ​ട​ങ്ങി​യ​ത്.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ഉ​ഷാ വി​ജ​യ​ൻ

മാ​ന​ന്ത​വാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ഷാ വി​ജ​യ​ൻ. ചി​റ​ക്ക​ര എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ടു. തോ​ട്ടം മേ​ഖ​ല​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. വി​ജ​യി​ച്ചു വ​രു​മ്പോ​ൾ താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​റ​പ്പു​വ​രു​ത്ത​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കി​യാ​ണ് ഉ​ഷ വി​ജ​യ​ൻ തി​രി​ച്ച​ത്.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​നി​ൽ തി​രു​നെ​ല്ലി​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളും മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന് ഉ​ഷ വി​ജ​യ​ൻ ഉ​റ​പ്പു​ന​ൽ​കി. തി​രു​നെ​ല്ലി​യി​ലെ ഉ​ന്ന​തി​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണെ​ന്നും പ​ട്ടി​ക വ​ർ​ഗ​ത്തി​നാ​യി നീ​ക്കി​വെ​ച്ച ഫ​ണ്ടു​ക​ൾ പോ​ലും ചെ​ല​വ​ഴി​ക്കാ​തെ സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ലെ വ​കു​പ്പ് മ​ന്ത്രി തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് കാ​ണി​ച്ച​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​ജെ. ഐ​സ​ക്ക്, പ​ട​യ​ൻ അ​മ്മ​ദ്, എ​ൻ.​കെ. വ​ർ​ഗീ​സ്, എ​ച്ച്.​ബി. പ്ര​ദീ​പ്, ടി. ​മൊ​യ്തു, എം.​ജി. ബി​ജു, ജി​ജി ജോ​ണി, എം. ​സു​നി​ൽ, എ​സ്.​എം. പ്ര​മോ​ദ്, കെ. ​അ​ബ്ദു​ല്ല, കെ.​വി. ജോ​ൺ​സ​ൺ, കെ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഐ.സി. ബാലകൃഷ്‌ണന്റെ ആസ്ത‌ി 37.64 ലക്ഷം

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ബ​ത്തേ​രി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് ആ​കെ 37.64 ല​ക്ഷ​ത്തി​ന്റെ ആ​സ്ത‌ി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം ന​ൽ​കി​യ രേ​ഖ​യി​ലാ​ണ് വി​വ​ര​ങ്ങ​ളു​ള്ള​ത്. 10,39,430 രൂ​പ​യു​ടെ ജം​ഗ​മ​ആ​സ്തി​യാ​ണു​ള്ള​ത്. 25,000 രൂ​പ​യാ​ണ് കൈ​വ​ശ​മു​ള്ള​ത്. ര​ണ്ടു​ല​ക്ഷം രൂ​പ മൂ​ല്യം വ​രു​ന്ന ര​ണ്ടു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം സ്വ​ന്ത​മാ​യു​ണ്ട്.

വ​യ​നാ​ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ 10 രൂ​പ​യു​ടെ ആ​യി​രം ഓ​ഹ​രി​ക​ളു​ണ്ട്. ഭാ​ര​ത് ലെ​ജ്‌​ന മ​ൾ​ട്ടി സ്‌​റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ൽ 12,000 രൂ​പ നി​ക്ഷേ​പ​മു​ണ്ട്. ആ​റു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കാ​റു​ണ്ട്. എ​ട്ടു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 10 സെ​ന്റ് കൃ​ഷി​ഭൂ​മി​യി​ൽ 14 ല​ക്ഷം രൂ​പ മ​തി​പ്പു​ള്ള വീ​ടു​ൾ​പ്പെ​ടെ 22 ല​ക്ഷം രൂ​പ​യു​ടെ സ്ഥാ​വ​ര​സ്വ​ത്തു​ക്ക​ളും ഐ.​സി​യു​ടെ പേ​രി​ലു​ണ്ട്. 9.5 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

ജീ​വി​ത പ​ങ്കാ​ളി​യു​ടെ കൈ​വ​ശം 10,000 രൂ​പ​യു​ണ്ട്. മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്നു പ​വ​ൻ സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 3,10,000 രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി ജീ​വി​ത​പ​ങ്കാ​ളി​ക്കു​ണ്ട്. ഒ​ന്നാം ആ​ശ്രി​ത​യു​ടെ കൈ​വ​ശം 5000 രൂ​പ​യും ഒ​രു​ല​ക്ഷം രൂ​പ യു​ടെ ഒ​രു​പ​വ​ൻ സ്വ​ർ​ണ വു​മു​ണ്ട്. ര​ണ്ടാം ആ​ശ്രി​ത​യു​ടെ കൈ​വ​ശം 2000 രൂ​പ​യും ഒ​രു​ല​ക്ഷം രൂ​പ മ​തി​പ്പു​ള്ള ഒ​രു പ​വ​ൻ സ്വ​ർ​ണ​വു​മു​ണ്ട്.

വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സ്വീ​പ്

ക​ൽ​പ​റ്റ: സ്വീ​പ് വ​യ​നാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലെ പ​ട്ടി​ക വ​ര്‍ഗ പ്രൊ​മോ​ട്ട​ര്‍മാ​ര്‍, സോ​ഷ്യ​ല്‍ വ​ര്‍ക്ക​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്ലാ​സ് ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്റ് ഓ​ഫി​സ​ര്‍ എം. ​മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​ട്ട​ര്‍ പ്ര​തി​ജ്ഞ​യും എ​ടു​ത്തു.

അ​സി. ട്രൈ​ബ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്റ് ഓ​ഫി​സ​ര്‍ കെ.​ടി. മ​നോ​ജ്, ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍മാ​രാ​യ ഷി​ജി, ന​ജ്മു​ദ്ധീ​ന്‍, ഷീ​ജ, ഷി​ല്ലി, ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജി​ല്ലാ ലൈ​ബ്ര​റി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ള്‍ സ്വീ​പ് നോ​ഡ​ല്‍ ഓ​ഫി​സ​റാ​യ അ​സി. ക​ല​ക്ട​ര്‍ പി.​പി. അ​ര്‍ച്ച​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വാ​ദം, ക്വി​സ് മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ക്ക് മാ​ര്‍ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ക​ല്‍പ​റ്റ സ്വീ​പ് കോ​ഓ​ഡി​നേ​റ്റ​ര്‍ ദി​ലീ​പ് കു​മാ​ര്‍, വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സു​മേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

എ​ന്‍ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

ക​ണി​യാ​മ്പ​റ്റ: ക​ണി​യാ​മ്പ​റ്റ, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി ക​ല്‍പ​റ്റ മ​ണ്ഡ​ലം എ​ന്‍ഡി.​എ സ്ഥാ​നാ​ര്‍ത്ഥി പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍. പൊ​ങ്ങി​ണി ക്ഷേ​ത്ര ദ​ര്‍ശ​ന​ത്തോ​ടെ​യാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍ന്ന് ക​ണി​യാ​മ്പ​റ്റ മൃ​ഗാ​ശു​പ​ത്രി ക​വ​ല​യി​ലെ എ​ന്‍ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ടി​ഞ്ഞാ​റെ, പു​ളി​ക്ക​ല്‍, എ​ട​ത്ത​ല്‍ ഉ​ന്ന​തി​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. തു​ട​ര്‍ന്ന് പൗ​ര​പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. പാ​ടി​ക്കു​ന്ന്, നെ​ല്ലി​യ​മ്പം, വ​ര​ദൂ​ര്‍, ക​ര​ണി, അ​രി​മു​ള എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ആ​നേ​രി, വ​ണ്ടി​യാ​മ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ പ​​​ങ്കെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് തു​റ​ന്നു

മേ​പ്പാ​ടി: യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് മേ​പ്പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്ഥാ​നാ​ർ​ഥി അ​ഡ്വ. ടി.​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, ബി. ​സു​രേ​ഷ് ബാ​ബു, സ​ലിം മേ​മ​ന, യാ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newscampaignexcitementKerala Assembly Election 2026
News Summary - Excitement in the campaign
Next Story