Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇരുളം ഭൂമി സമരം...

ഇരുളം ഭൂമി സമരം നീളുന്നു; സർക്കാറിൽ പ്രതീക്ഷയുമായി സമരക്കാർ

text_fields
bookmark_border
ഇരുളം ഭൂമി സമരം നീളുന്നു; സർക്കാറിൽ പ്രതീക്ഷയുമായി സമരക്കാർ
cancel
camera_alt

ഇ​രു​ളം ഭൂ​സ​മ​ര​ക്കാ​രു​ടെ കു​ടി​ലു​ക​ൾ

പു​ൽ​പ​ള്ളി: സ്വ​ന്ത​മാ​യി ഭൂ​മി​ക്കാ​യി ഇ​രു​ളം വ​ന​മേ​ഖ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഗോ​ത്ര​കു​ടും​ബ​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​രം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. ഭ​വ​ന​ര​ഹി​ത​രാ​യ 300റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​രു​ളം, മ​രി​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​മി​ക്കാ​യി സ​മ​ര​രം​ഗ​ത്തു​ള്ള​ത്. ഈ ​സ​ർ​ക്കാ​റെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ൾ.

ഇ​രു​ള​ത്ത് പ​തി​നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​ധാ​ന പാ​ത​യോ​ര​ത്ത് ഗോ​ത്ര കു​ടും​ബ​ങ്ങ​ൾ സ​മ​ര​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​തി​നോ​ട് ചേ​ർ​ന്ന മ​രി​യ​നാ​ട്ടും ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഗോ​ത്ര​കു​ടും​ബ​ങ്ങ​ൾ സ​മ​ര​രം​ഗ​ത്തു​ണ്ട്. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭൂ​മി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​രം.

നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ഇ​വ​ർ ഇ​വി​ടെ ക​ഴി​യു​ന്ന​ത്. വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​ണ്. വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണും മ​റ്റും താ​ൽ​ക്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ കു​ടി​ലു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​മ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. വ​​ന്യ​​മൃ​​ഗ​​ശ​​ല്യ​​മ​​ട​​ക്കം വി​​വി​​ധ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ ഉ​​ഴ​​ലു​​ക​​യാ​​ണി​​വ​​ർ. കു​​ടി​​ൽ കെ​​ട്ടി സ​​മ​​രം ആ​​രം​​ഭി​​ച്ചി​​ട്ട് പ​​തി​​റ്റാ​​ണ്ട് പി​​ന്നി​​ട്ടി​​ട്ടും കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ഭൂ​​മി ല​​ഭ്യ​​മാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ളി​​ൽ തീ​​ർ​​പ്പു​​ണ്ടാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ​​ക്ക് ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​രു​​ളം അ​​ട​​ക്ക​​മു​​ള്ള കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ കു​​ടി​​ൽ​കെ​​ട്ടി സ​​മ​​രം ആ​​രം​​ഭി​​ച്ച​​ത്. ആ​​ദ്യ​ഘ​​ട്ട​​ത്തി​​ൽ സ​​മ​​രം ചെ​​യ്ത​​വ​രെ ഇ​​വി​​ടെ​​നി​​ന്ന് ഒ​​ഴി​​പ്പി​​ക്കു​​ക​​യും ജ​​യി​​ലി​​ൽ അ​​ട​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, ജ​​യി​​ലി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​യ​​വ​​ർ വീ​​ണ്ടും ഇ​​വി​​ടെ​​ത്ത​​ന്നെ താ​​മ​​സം ആ​​രം​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കാ​​പ്പി​​യും കു​​രു​​മു​​ള​​കും അ​​ട​​ക്ക​​മു​​ള്ള കാ​​ർ​​ഷി​​ക​വി​​ള​​ക​​ൾ ഇ​​വ​​ർ ന​​ട്ടു​​പി​​ടി​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, കൃ​​ഷി​​ക​​ൾ വ​​ലു​​താ​​യി​​ട്ടും ഇ​​തി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​നം ഇ​​വ​​ർ​​ക്ക് ല​​ഭി​​ക്കു​​ന്നി​​ല്ല.

കാ​​ട്ടു​​പ​​ന്നി അ​​ട​​ക്ക​​മു​​ള്ള വ​​ന്യ​​ജീ​​വി​​ക​​ൾ കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന​​താ​​ണ് കാ​​ര​​ണം. മാ​​നും കാ​​ട്ടാ​​ന​​യു​​മ​​ട​​ക്ക​ം വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ ഇ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്താ​​റു​​ണ്ട്. മു​​മ്പ് നി​​ര​​വ​​ധി കു​​ടി​​ലു​​ക​​ളും ആ​ന ത​​ക​​ർ​​ത്തി​​ട്ടു​​ണ്ട്. മ​ഴ​ക്കാ​ല​മൊ​ഴി​ച്ച് മ​റ്റ് സ​മ​യ​ങ്ങ​ളി​ൽ വെ​​ള്ള​​ത്തി​​നാ​​യി അ​​ല​​യേ​​ണ്ട സ്ഥി​​തി​​യാ​​ണ്. ഏ​​റെ​​ദൂ​​രം ന​​ട​​ന്ന് ത​​ല​​ച്ചു​​മ​​ടാ​​യാ​​ണ് വെ​​ള്ളം കൊ​​ണ്ടു​​വ​​രു​​ന്ന​​ത്. ജ​​ല​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​കു​ന്ന കാ​ല​ത്ത് പ​​ണം കൊ​​ടു​​ത്താ​​ണ് പ​​ല​​രും വെ​​ള്ളം വാ​​ങ്ങു​​ന്ന​​ത്.

ഭൂ​​മി​​ക്ക് രേ​​ഖ​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ വൈ​​ദ്യു​​തി​​യും ല​​ഭി​​ച്ചി​​ട്ടി​​ല്ല. ഭൂ​​മി ല​​ഭ്യ​​മാ​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ നാ​​ളി​​തു​​വ​​രെ തീ​​രു​​മാ​​ന​​മൊ​​ന്നും ഉ​​ണ്ടാ​​യി​​ട്ടു​​മി​​ല്ല. വ​​ന​ത്തി​​നോ​​ട് ചേ​​ർ​​ന്ന പ്ര​​ദേ​​ശ​​ത്താ​​ണ് ഈ ​​കു​​ടും​​ബ​​ങ്ങ​​ളെ​​ല്ലാം ക​​ഴി​​യു​​ന്ന​​ത്. രാ​​ത്രി​​യാ​​യാ​​ൽ വ​​ന്യ​​ജീ​​വി​​ക​​ളെ പേ​​ടി​​ച്ച് പു​​റ​​ത്തി​​റ​​ങ്ങാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്.

കേ​ര​ള​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഡ​യ​റ​ക്ട​റേ​റ്റി​ൽ ല​ഭ്യ​മാ​യ ഡാ​റ്റ പ്ര​കാ​രം വ​യ​നാ​ട്ടി​ൽ 37,000ത്തോ​ളം ആ​ദി​വാ​സി​കു​ടും​ബ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ 8000ത്തി​ൽ പ​രം പേ​ർ ഭൂ​ര​ഹി​ത​രും 5000ത്തി​ൽ​പ​രം പേ​ർ 10 സെൻറി​ൽ താ​ഴെ ഭൂ​മി​യു​ള്ള​വ​രു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala local newsirulam landtribal land struggleWayanad
News Summary - Irulam Land Agitation Prolongs: Protesters Look to Government with Hope
Next Story