പൊലീസ് മർദനം പ്രതിഷേധാർഹമെന്ന് തൃണമൂൽ കോൺഗ്രസ്
text_fieldsകൽപറ്റ: മേപ്പാടിയിൽ കാട്ടാന ശല്യത്തിനെതിരായി സമാധാനപരമായി പ്രതിഷേധിച്ചവരെ തലയിലടക്കം ലാത്തി കൊണ്ടടിച്ച് മർദിച്ചത് കിരാതമായ നടപടിയെന്ന് ജില്ല തൃണമൂൽ കോൺഗ്രസ്. വനം വകുപ്പിന്റെ അവഗണനയെതുടർന്ന് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതു ജനം നടത്തിയ ന്യായമായ സമരമാണ് ലാത്തിയിൽ അടിച്ചമർത്തിയത്.
ജനങ്ങളെ മർദിച്ച ജനവിരുദ്ധ പൊലീസിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.എം. ജോർജ്, ജനറൽ സെക്രട്ടറി ഷൗക്കത്ത് പള്ളിയാൽ, ജില്ല ട്രഷറർ അബ്ദുൽ കാദർ മടക്കിമല, വർക്കിങ് പ്രസിഡന്റ് ബെന്നി ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ തൃക്കൈപ്പറ്റ, ആബിദ് മുറിച്ചാണ്ടി വെങ്ങപ്പള്ളി, റഷീദ് ബത്തേരി, അഫ്സൽ വെങ്ങപ്പള്ളി, വർക്കിങ് സെക്രട്ടറി സി.പി. അഷ്റഫ് വൈത്തിരി, ജോയന്റ് സെക്രട്ടറിമാരായ അബ്ദുൽ റഹ്മാൻ ഇളങ്ങോളി മടക്കിമല, സനീഷ് മീനങ്ങാടി, തെങ്ങിൽ ഇബ്രാഹിം കണിയാമ്പറ്റ, പി.പി. ഷാജു മണിയങ്കോട് തുടങ്ങിയവർ സംസാരിച്ചു.
മേപ്പാടിയിൽ നടന്ന പൊലീസ് അതിക്രമത്തിന് വിധേയരായവർക്ക് സൗജന്യ നിയമ സഹായം അടക്കം തൃണമൂൽ കോൺഗ്രസ് നൽകുമെന്നും അതിനായി 99959 34717 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ജില്ല കമ്മിറ്റി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.