Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightKattikkulamchevron_rightക​ന​ത്ത മ​ഴ;...

ക​ന​ത്ത മ​ഴ; മ​തി​ലി​ടി​ഞ്ഞ് ര​ണ്ടു കാ​റു​ക​ള്‍ ത​ക​ര്‍ന്നു

text_fields
bookmark_border
ക​ന​ത്ത മ​ഴ; മ​തി​ലി​ടി​ഞ്ഞ് ര​ണ്ടു കാ​റു​ക​ള്‍ ത​ക​ര്‍ന്നു
cancel
camera_alt

കാ​ട്ടി​ക്കു​ളം പ​ന​വ​ല്ലി നു​ച്ചി​യ​ന്‍ ഫൈ​സ​ലി​ന്റെ ക്വാ​ര്‍ട്ടേ​ഴ്‌​സി​ന്റെ മ​തി​ലി​ടി​ഞ്ഞ് ത​ക​ർ​ന്ന കാ​റു​ക​ൾ

കാട്ടിക്കുളം: കനത്ത മഴയില്‍ മതിലിടിഞ്ഞ് രണ്ടു കാറുകള്‍ തകര്‍ന്നു. കാട്ടിക്കുളം പനവല്ലി റോഡിലെ നുച്ചിയന്‍ ഫൈസലിന്റെ ക്വാര്‍ട്ടേഴ്‌സിന്റെ മതിലാണ് കനത്തമഴയില്‍ ഇടിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ച 2.30ഓടെയായിരുന്നു സംഭവം. മതിലിനരികില്‍ പാര്‍ക്ക് ചെയ്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ സോണി വർഗീസ്, സുഭാഷ് എന്നിവരുടെ ആള്‍ട്ടോ, മാരുതി 800 കാറുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീഴുകയായിരുന്നു. ആള്‍ട്ടോകാര്‍ പൂര്‍ണമായും രണ്ടാമത്തെ വാഹനം ഭാഗികമായും തകര്‍ന്നു. 12 മീറ്ററോളം ദൂരത്തിലാണ് മതിലിടിഞ്ഞത്. അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി.

സ്കൂൾ വളപ്പിലെ മരം റോഡിലേക്ക് കടപുഴകി

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം സ്കൂൾ ഗ്രൗണ്ടിലെ പൂവാക മരം തിങ്കളാഴ്ച പുലർച്ച കടപുഴകി വീണു. കെ.എസ്.ഇ.ബി ലൈനിലേക്കും റോഡിലേക്കുമായാണ് മരം വീണത്. മാനന്തവാടി അഗ്‌നിരക്ഷസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.പി. വിനോദ്, ഓഫിസർമാരായ കെ.എ. സനൂപ്, മനു അഗസ്റ്റിൻ, കെ. അജിൽ, പി.ഡി. അനുറാം, ഹോം ഗാർഡ് ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചുനീക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car crashedHeavy RainLatest News
News Summary - Heavy rain; Two cars crashed into a wall and were damaged
Next Story