മജ്ലിസ് കോളജ് സ്നേഹവീട്; താക്കോൽ ദാനം ഇന്ന്
text_fieldsപടിഞ്ഞാറത്തറ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്ക് ആശ്വാസമേകാൻ വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രഖ്യാപിച്ച ‘വയനാടിനൊപ്പം മജ്ലിസ്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച രണ്ടാമത്തെ സ്നേഹവീടിന്റെ താക്കോൽ ദാനം വ്യാഴാഴ്ച ഉച്ച രണ്ടിന് പടിഞ്ഞാറത്തറ മുണ്ടകുറ്റിയിൽ നടക്കും. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി, കോട്ടക്കൽ എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംബന്ധിക്കും.
മുണ്ടകുറ്റിയിലെ കല്ലാച്ചി സൂപ്പി, ഭാര്യ കട്ട്യാണ ആയിഷ എന്നിവർ നൽകിയ സ്ഥലത്താണ് വീട് നിർമാണം പൂർത്തീകരിച്ചത്. എൻ.എസ്.എസ് വളന്റിയർമാർ, കോളജിലെ അധ്യാപകർ, പൂർവവിദ്യാർഥികൾ, മാനേജ്മെന്റ് ഭാരവാഹികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ കൂട്ടായ്മയിലായിരുന്നു നിർമാണം. 1100 ചതുരശ്ര അടിയിൽ 20 ലക്ഷം രൂപ ചെലവിലാണ് വീട്.
കോളജ് തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തുക കണ്ടെത്തിയതെന്ന് മജ്ലിസ് സെക്രട്ടറി സി.പി. ഹംസ, കോളജ് ഗവേണിങ് ബോഡി ചെയർമാൻ സലീം കുരുവമ്പലം, കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് കുട്ടി, ഡയറക്ടർ എൻ. നൗഷാദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

