വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയി മൃഗവേട്ട; സംഘം അറസ്റ്റിൽ
text_fieldsമൃഗവേട്ടക്കിടെപിടിയിലായവർ
മാനന്തവാടി: വരയാലിൽ വന്യമൃത്തെ വേട്ടയാടിയവർ അറസ്റ്റിൽ. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജോൺസൺ കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനിനെ വെടിവെച്ച വെണ്മണി സ്വദേശികളായ മോഹൻദാസ് എം.ആർ (44), കാമ്പട്ടിപുളിമൂല ഹൗസ് കെ.എസ്. സുജിത്ത് (29 ), കാമ്പട്ടികുറുമ്പാട്ട് കുന്നേൽ സുരേഷ് (31) എന്നിവരാണ് അറസ്റ്റിലായത്.
വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. ആനന്ദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ജോൺസൺ കുന്ന് വനഭാഗത്ത് ചൊവ്വാഴ്ച നടത്തിയ രാത്രികാല പരിശോധനക്കിടെ വനത്തിൽ നിന്നും വെടി ശബ്ദം കേട്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സിറിൾ സെബാസ്റ്റ്യൻ, സി. അരുൺ, അരുൺ ചന്ദ്രൻ, ഫസലുൽ റഹ്മാൻ, സുനിൽകുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ വനം-വന്യജീവി പ്രകാരമുള്ള കേസുകൾക്ക് പുറമേ ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വെച്ചതിനും നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കൈമാറും.
പ്രതിയായ മോഹൻദാസ് 2014 ൽ തോൽപ്പെട്ടിയിൽ കാട്ടുപോത്തിനെ വെടിവച്ച കേസിലും അറസ്റ്റിലായ പ്രതിയാണെന്ന് പേര്യ റെഞ്ചർ ഡി. ഹരിലാൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.