രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്നേഹവിരുന്നൊരുക്കി
text_fieldsചെറിയ പെരുന്നാൾ ദിനത്തിൽ വയനാട് മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും
എസ്.വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തിൽ
നൽകിയ സ്നേഹ വിരുന്ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം
ചെയ്യുന്നു
മാനന്തവാടി: ചെറിയ പെരുന്നാൾ ദിനത്തിൽ വയനാട് മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്നേഹ വിരുന്ന് നൽകി. എസ്.വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ നടന്ന ചടങ്ങ് പട്ടികജാതി, പട്ടികവർഗ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
വേദനിക്കുന്നവരെ ചേർത്തുനിർത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സഹജീവികൾക്ക് ഭക്ഷണം പങ്കുവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 11 വർഷമായി മാനന്തവാടി മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് എസ്.വൈ.എസ് സാന്ത്വനത്തിന് കീഴിൽ നടന്നുവരുന്ന വളണ്ടിയർ സേവനമടക്കമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്ന് സംഘടിപ്പിച്ചത്.
പരിപാടിയിൽ കേരള മുസ് ലിം ജമാഅത്ത് ജില്ല നേതാക്കളായ വി.എസ്.കെ. തങ്ങൾ, എസ്. ഷറഫുദ്ധീൻ, കെ.എസ്. മുഹമ്മദ് സഖാഫി, എസ്.വൈ.എസ് ജില്ല നേതാക്കളായ സി.എം. നൗഷാദ്, ഫള് ലുൽ ആബിദ്, അബ്ദുൽ ഗഫൂർ അഹ്സനി, സലീം നഈമി, എസ്.എസ്.എഫ് ജില്ല നേതാക്കളായ റഷാദ് ബുഖാരി, ബശീർ കുഴിനിലം തുടങ്ങിയവർ സംബന്ധിച്ചു.
കേരള മുസ് ലിം ജമാഅത്ത് സോൺ സെക്രട്ടറി അശ്കർ ചെറ്റപ്പാലം, സുലൈമാൻ സഅദി, ഇഖ്ബാൽ, ജലീൽ മുസ് ലിയാർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.