Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമ​ല​മ്പാ​മ്പ്...

മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി

text_fields
bookmark_border
മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി
cancel
camera_alt

മ​ല​മ്പാ​മ്പ് മ​ര​പ്പ​ട്ടി​യെ വി​ഴു​ങ്ങി​യ​നി​ല​യി​ൽ

മാ​ന​ന്ത​വാ​ടി: വ​ലി​യൊ​രു മ​ര​പ്പ​ട്ടി​യെ ഛർ​ദി​ച്ച് മ​ല​മ്പാ​മ്പ്. മാ​ന​ന്ത​വാ​ടി എ​ട​വ​ക ക​മ്മ​ന ആ​യി​പൊ​യി​ലി​ലാ​ണ് സം​ഭ​വം. കു​രി​ശും​മൂ​ട്ടി​ൽ ഷാ​ജി​യു​ടെ കോ​ഴി ഫാ​മി​ൽ ഇ​ര​വി​ഴു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട മ​ല​മ്പാ​മ്പി​ന്റെ വ​യ​റ്റി​ൽ​നി​ന്നാ​ണ് മ​ര​പ്പ​ട്ടി പു​റ​ത്തു​വ​ന്ന​ത്. ശ​നി​യാ​ഴ്ച കോ​ഴി​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കാ​നാ​യി ഫാ​മി​ലെ​ത്തി​യ ഷാ​ജി, ഇ​ര വി​ഴു​ങ്ങി​യ നി​ല​യി​ൽ മ​ല​മ്പാ​മ്പി​നെ ക​ണ്ട വി​വ​രം വ​ന​പാ​ല​ക​രെ അ​റി​യി​ച്ചു.

വ​ന​പാ​ല​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മെ​ത്തി​യ നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ പാ​മ്പ് സം​ര​ക്ഷ​ക​ൻ സു​ജി​ത്ത് വ​യ​നാ​ട് പാ​മ്പി​നെ ചാ​ക്കി​ലാ​ക്കി. മ​ല​മ്പാ​മ്പ് ഇ​ര​യെ ഛർ​ദി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത് മ​ന​സ്സി​ലാ​യ​തോ​ടെ വീ​ണ്ടും ചാ​ക്കി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി. വ​യ​റ്റി​ലു​ള്ള​ത് ഫാ​മി​ൽ​നി​ന്ന് ഭ​ക്ഷി​ച്ച കോ​ഴി​ക​ളാ​ണെ​ന്ന ധാ​ര​ണ​യി​ൽ കാ​ത്തി​രു​ന്ന​വ​ർ​ക്കു മു​ന്നി​ലേ​ക്കാ​ണ് പാ​മ്പ് വ​ലി​യൊ​രു മ​ര​പ്പ​ട്ടി​യെ ഛർ​ദി​ച്ച​ത്. ഇ​ര​വി​ഴു​ങ്ങി​യ പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യാ​ൽ ഛർ​ദി​ക്കു​ക​യെ​ന്ന​ത് പാ​മ്പു​ക​ളു​ടെ പൊ​തു സ്വ​ഭാ​വ​മാ​ണ്. പാ​മ്പി​നൊ​പ്പം മ​ര​പ്പ​ട്ടി​യെ​യും ചാ​ക്കി​ലാ​ക്കി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakevomitingAsian palm civet
News Summary - The snake vomited, and what came out Asian palm civet
Next Story