വള്ളിയൂർക്കാവിൽ എരുമ വിരണ്ടോടി; മൂന്നു പേർക്ക് പരിക്ക്
text_fieldsവിരണ്ടോടിയ എരുമയെ നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് പിടികൂടുന്നു
മാനന്തവാടി: വള്ളിയൂർക്കാവിൽ നിന്നും വിരണ്ടോടിയ എരുമയെ നാട്ടുകാരും അഗ്നി രക്ഷാ യൂനിറ്റും ചേർന്ന് പിടിച്ചു കെട്ടി. തിങ്കളാഴ്ച ഉച്ചയോടെയാണ് വള്ളിയൂർക്കാവിൽ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ എരുമ കയർ പൊട്ടിച്ച് ഓടിയത്. സമീപത്തുണ്ടായിരുന്ന പിലാക്കാവ് സ്വദേശി ബിനീഷ് (32)നെ രണ്ട് പോത്തുകളും ആക്രമിച്ചു. പിന്നീട് കമ്മന ഭാഗത്തേക്ക് നീങ്ങുന്നതിനിടെ ചെറിയ പാലത്തിന് സമീപം കട നടത്തുന്ന മറ്റത്തിൽ കുഞ്ഞ് മോൻ ( 67) നെയും അതിഥി തൊഴിലാളി മനോജ് കുമാറി( 35 )നെയും എരുമ ആക്രമിക്കുകയായിരുന്നു.
പുഴയിലൂടെയും തോട്ടത്തിലൂടെയും നീങ്ങിയ എരുമ കമ്മന താബോർ പള്ളിക്ക് സമീപത്തെ പെരുങ്കുഴി ജോസിന്റെ തോട്ടത്തിൽ നിലയുറപ്പിക്കുകയായിരുന്നു. അഗ്നിരക്ഷ യൂനിറ്റിനൊപ്പം എരുമയെ പിടികൂടാൻ ശ്രമിക്കുകയായിരുന്ന കടത്തനാടൻ കളരി ഉടമ കെ.എഫ്. തോമസിന് നേരെ പാഞ്ഞെടുക്കുന്നതിനിടെ കിടങ്ങിൽ വീണു. തുടർന്ന് എരുമയെ കയറിട്ട് ബന്ധിച്ചു. സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതൻ, സീനീയർ ഫയർ ആൻഡ് റെസ്ക്യു ഓഫ്സർ ഒ.ജി. പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.ആർ. രഞ്ജിത്ത്, വി.ഡി. അമൃതേഷ്, കെ.എസ്. സന്ദീപ്, സി.വി. പ്രവീൺ കുമാർ, ഡ്രൈവർ ടി.എസ്. അനീഷ്, ഹോം ഗാർഡുമാരായ പി.എം. മുരളീധരൻ, ഇ.എ. ചന്തു, ഷൈജറ്റ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് എരുമയെ പിടികൂടിയത്.; മൂന്നു പേർക്ക് പരിക്ക്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.