
വയനാട്ടിൽ കൂടുതൽ നിയന്ത്രണം; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
text_fieldsകൽപറ്റ: വയനാട് ജില്ലയിൽ കോവിഡ് രണ്ടാം തരംഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ മേയ് മൂന്ന് വരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7.30 വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ.
ഹോട്ടൽ, ബേക്കറി, തട്ടുക എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവേശിപ്പിക്കാവുന്ന ഏറ്റവും കുറഞ്ഞ എണ്ണം ആളുകളെ മാത്രമേ അനുവദിക്കാവൂ. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മെയ് മൂന്ന് വരെ അടച്ചിടണം. വാഹനങ്ങളുെട ഫിറ്റ്നസ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും മെയ് മൂന്ന് നിർത്തിവെക്കണം.
വയനാട് ജില്ലയിൽ ഞായറാഴ്ച 659 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 199 പേർ രോഗമുക്തി നേടി. 657 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36406 ആയി. 29576 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6027 പേരാണ് ചികിത്സയിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.