Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് 31ന്

text_fields
bookmark_border
മേപ്പാടി എം.എസ്.എ. ഓഡിറ്റോറിയത്തിലാണ് 149 ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് രണ്ടാംഘട്ടവും പൂർത്തീകരിച്ചാൽ ടൗൺഷിപ്പിലെ ആകെ വീടുകൾ 327 ആകും
വയനാട് ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് 31ന്
cancel

കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപറ്റയിലെ ടൗൺഷിപ്പിൽ നിർമിക്കുന്ന രണ്ടാംഘട്ട വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍‍ 31ന് നറുക്കെടുപ്പ് നടക്കും. ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിലാണ് 149 ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് നടക്കുക. നവംബറില്‍ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറും വിധത്തിൽ ടൗൺഷിപ്പിലെ പ്രവൃത്തികൾ പൂർത്തിയാക്കാനും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.ഡി.എം.എ കോ- ചെയർപേഴ്സൺ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് (അഡ്രസ് മാറ്റം), വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വീട് കൈമാറുമ്പോൾ തന്നെ നൽകാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണന്ന് ജില്ല കളക്ടർ വി. ചെൽസാസിനി അറിയിച്ചു. സോൺ ഒന്നിൽ 23 വീടുകളും സോണ്‍ മൂന്നിൽ ആറ് വീടുകളും സോൺ നാലിൽ 14 വീടുകളും സോൺ അഞ്ചിൽ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തിൽ കൈമാറുന്നത്. വീടുകളുടെ രണ്ടാംഘട്ട വിതരണ നടപടികൾ പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിലെ ആകെ വീടുകളുടെ എണ്ണം 327 ആകും.

ടൗൺഷിപ്പിലും കൽപ്പറ്റ നഗരസഭ പരിധിയിലും മഴവെള്ളക്കെട്ട് ഒഴിവാക്കാൻ സി.ഡബ്ല്യു.ആർ.ഡി.എമിന്റെ നേതൃത്വത്തിൽ സമഗ്ര പഠനം നടത്തും. റോഡ്-ഡ്രെയിനേജ് പ്രശ്നങ്ങൾ പരിഹരിക്കാൻ മുനിസിപ്പല്‍ സെക്രട്ടറിയും ഡി.ഡി.എം എ വിദധരും അടങ്ങുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കും. കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റി പാർപ്പിച്ച 26 കുടുംബങ്ങൾക്ക് അവരുടെ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി എത്തുന്നതിന് സാഹചര്യം ഒരുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. കള്ളാടി മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ 2.10 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്യുന്നതിന് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്താൻ ഒക്ടോബർ 31നകം ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ യോഗത്തിൽ നിർദേശം നൽകി. ഒക്ടോബർ 31നകം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ജില്ല ഭരണകൂടം അനുയോജ്യമായ സ്ഥലം കണ്ടെത്തി പി.ഡബ്ല്യൂ.ഡി മുഖേന മണ്ണ് നീക്കം ചെയ്യുമെന്ന് ജില്ല കളക്ടർ അറിയിച്ചു.

കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം.കെ അജീഷ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇ.ടി. രാകേഷ്, എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ കെ. മാനോജ് കുമാര്‍, മോപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റംല ഹംസ, ജനപ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalpetta Township Second Phase Allotment
Next Story