Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightപൊഴുതനയിൽ വീണ്ടും...

പൊഴുതനയിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്

text_fields
bookmark_border
പൊഴുതനയിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്
cancel

പൊ​ഴു​ത​ന: പൊ​ഴു​ത​ന​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​വു​ന്ന കാ​ട്ടാ​ന ആ​ക്ര​മ​ണം നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മേ​ൽ​മു​റി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വാ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. മേ​ൽ​മു​റി സ്വ​ദേ​ശി മോ​നി മാ​ട​മ​ന (70)യെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ജോ​ലി​ക്ക് പോ​യ​പ്പോ​ൾ ക​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

2018ലെ ​ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ത പ്ര​ദേ​ശ​ത്താ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ന​യെ ക​ണ്ട തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ മോ​നി വ​ഴു​തി വീ​ണ​തോ​ടെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലു​ക​ൾ​ക്കും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​നി​യെ മേ​പ്പാ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ഡ്രോ​ൺ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫെ​ൻ​സി​ങ് സൗ​ക​ര്യ​വും രാ​ത്രി​യി​ൽ കൂ​ടു​ത​ൽ വാ​ച്ച​ർ മാ​രെ ഉ​ൾ​പ്പെ​ടു​ത്തി രാ​ത്രി​കാ​ല പെ​ട്രോ​ളി​ങ്ങും ന​ട​ത്തു​മെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം ഉ​റ​പ്പു ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പൊ​ഴു​ത​ന ടൗ​ണി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും വീ​ടും ത​ക​ർ​ത്തി​രു​ന്നു. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackWayanad NewsPOZHUTHANAWild elephant
News Summary - Another wild elephant attack in Pozhuthana; Elderly man seriously injured
Next Story