Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഹ​രി​ത​ക​ർ​മ...

ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് പ്രി​യ​ങ്ക​യു​ടെ ഓ​ണ​സ​മ്മാ​നം

text_fields
bookmark_border
ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് പ്രി​യ​ങ്ക​യു​ടെ ഓ​ണ​സ​മ്മാ​നം
cancel
camera_alt

സു​ല്‍ത്താ​ന്‍ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ന​ൽ​കു​ന്ന ഓ​ണ​ക്കോ​ടി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ

നി​ര്‍വ​ഹി​ക്കു​ന്നു

സു​ല്‍ത്താ​ന്‍ബ​ത്തേ​രി: വ​യ​നാ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ള്‍ക്കും ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍ക്കും പ്രി​യ​ങ്ക ഗാ​ന്ധി എം.​പി​യു​ടെ ഓ​ണ​സ​മ്മാ​ന​മാ​യി 1187 പേ​ര്‍ക്ക് ഓ​ണ​ക്കോ​ടി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 1070 സാ​രി​യും 117 മു​ണ്ടും ഉ​ള്‍പ്പെ​ടെ​യാ​ണ് 1187 ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്ത​ത്.

തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വ​ര്‍ഷ​മാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ര്‍ക്കാ​ണ് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്ത​ത്. ഇ​ത്ത​വ​ണ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ളെ​യും ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രെ​യു​മാ​ണ് പ​രി​ഗ​ണി​ച്ച​ത്. ക​ല്‍പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ 425 ഓ​ണ​ക്കോ​ടി​യാ​ണ് ന​ല്‍കി​യ​ത്. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ആ​ലി, സ​ലീം മേ​മ​ന, അ​രു​ണ്‍ദേ​വ്, ഗി​രീ​ഷ് ക​ല്‍പ​റ്റ, ഇ.​വി. അ​ബ്ര​ഹാം, ജാ​സ​ര്‍ പാ​ല​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. സു​ല്‍ത്താ​ന്‍ബ​ത്തേ​രി ന​ഗ​ര​സ​ഭ​യ​ട​ക്കം മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 402 പേ​ര്‍ക്കാ​ണ് പ​ട്ടു​സാ​രി​യും മു​ണ്ടും സ​മ്മാ​ന​മാ​യി ന​ല്‍കി​യ​ത്.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ ഓ​ണ​ക്കോ​ടി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​രും ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ളും ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് ഓ​ണ​ക്കോ​ടി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി ​മു​ഹ​മ്മ​ദ്, ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, ഇ ​കെ ബാ​ല​കൃ​ഷ്ണ​ന്‍, എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍, ലി​സി സാ​ബു, ബി​ന്ദു പ്ര​കാ​ശ്, ഗം​ഗാ​ധ​ര​ന്‍ ആ​ത്താ​ര്‍, എം.​ജി. ഇ​ന്ദ്ര​ജി​ത്ത്, ബെ​ന്നി കൈ​നി​ക്ക​ല്‍, ഷീ​ജ രാ​ജു, രാ​ജേ​ഷ് ന​മ്പി​ച്ചാ​ന്‍കു​ടി, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​എ​ല്‍. പൗ​ലോ​സ്, അ​ബ്ദു​ള്ള മാ​ട​ക്ക​ര, കെ.​ഇ. വി​ന​യ​ന്‍, അ​ഡ്വ. കെ.​ടി. ജോ​ര്‍ജ്, ബൈ​ജു ഐ​സ​ക്, ഗി​രീ​ഷ് കെ.​ടി., ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍, ബാ​ബു പ​ഴു​പ്പ​ത്തൂ​ര്‍, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, കെ.​ടി. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ 361 ഓ​ണ​ക്കോ​ടി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiOnam GiftHarithaKarma SenaWayanad
News Summary - Priyanka's Onam gift to Harithakarma Senang members
Next Story