ആശാവർക്കർമാർക്ക് പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനം
text_fieldsആശാവർക്കർമാർക്കുള്ള പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനം കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ കെ.എൽ. പൗലോസ് വിതരണം ചെയ്യുന്നു
പുൽപള്ളി: ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ നൽകുന്ന ഓണസമ്മാനത്തിന്റെ പഞ്ചായത്തുതല വിതരണോദ്ഘാടനം കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ കെ.എൽ. പൗലോസ് നിർവഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരീൻ കാവിൽ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, യു.ഡി.എഫ് കൺവീനർ സിദ്ദീഖ് തങ്ങൾ, ബാങ്ക് പ്രസിഡന്റ് ടി.പി. ശശിധരൻ മാസ്റ്റർ, മണി പാമ്പനാൽ, റെജി പുളിങ്കുന്നേൽ, ജോമറ്റ് കോതവഴി ക്കൽ, മാത്യുഉണ്ടശാൻ പറമ്പിൽ വർക്കി പാലക്കാട്ട്, സാബു ഫിലിപ്പ്, സിജോ കുട്ടുകാപ്പിള്ളി, ലിജോ ജോർജ്,മുരളി പുറത്തുട്ട് സിജു മിറ്റത്താനീ ഏലിക്കുട്ടി പുളിക്കത്തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.