റവന്യൂ വകുപ്പ് കനിഞ്ഞു വൈത്തിരി ആശുപത്രി പാർക്കിങ്ങിന് സ്ഥലമായി
text_fieldsവൈത്തിരി താലൂക്ക് ആശുപത്രി പാർക്കിങ്ങിന് റവന്യൂവകുപ്പ് താൽക്കാലികമായി അനുവദിച്ച സ്ഥലം
വൈത്തിരി: പാർക്കിങ് സൗകര്യമില്ലാത്ത വൈത്തിരി ഗവ. താലൂക്ക് ആശുപത്രിക്ക് താൽക്കാലിക ആശ്വാസവുമായി റവന്യൂ വകുപ്പ്. ആശുപത്രിയുടെ പുതിയ ബ്ലോക്കുകളുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാലും സാമഗ്രികൾ ഇറക്കിവെച്ചതിനാലും പാർക്കിങ് സൗകര്യം തീരെ അപര്യാപ്തമായ അവസരത്തിലാണ് ആശുപത്രി സൂപ്രണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈത്തിരി തഹസിൽദാരുമായി ചർച്ച നടത്തിയത്.
തുടർന്ന് പൊളിച്ചുമാറ്റിയ താലൂക്ക് സർവേ ഓഫിസ് കെട്ടിടം നിന്ന സ്ഥലം താൽക്കാലികമായി ആശുപത്രിയിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തഹസിൽദാർ വിട്ടുകൊടുക്കുകയായിരുന്നു.
കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെയാണ് സ്ഥലം വിട്ടുകൊടുത്തിട്ടുള്ളത്. ആശുപത്രി കോമ്പൗണ്ടിൽ റോഡിനു വശങ്ങളിലായി ചികിത്സക്കെത്തുന്നവരുടെ വാഹനങ്ങൾ നിറുത്തിയിടുന്നതുമൂലം ആംബുലൻസ് അടക്കമുള്ളവ കയറാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

