വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
text_fieldsതോമസ് വർഗ്ഗീസ്
സുൽത്താൻ ബത്തേരി: നമ്പ്യാർകുന്നിൽ വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മേലത്തേതിൽ തോമസ് വർഗീസിനെയാണ് നൂൽപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ നൂൽപ്പുഴ പൊലീസ് ബുധനാഴ്ച ഉച്ചക്ക് ആശുപത്രിയിൽ ചെന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ തോമസ് കുറ്റം സമ്മതിക്കുകയായിരുന്നു.
ഭാര്യ എലിസബത്തിനെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിന് നൽകിയ മൊഴി. തനിക്ക് 10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. ഇത് വീട്ടാൻ കഴിയാതെ വന്നതോടെ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്നും പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ തോമസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് എലിസബത്തിനെ നമ്പ്യാർകുന്ന് സ്കൂളിനടുത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസ് കൈ ഞരമ്പ് മുറിച്ച നിലയിൽ സമീപത്തുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.