ജയിലിൽ കിടന്നിട്ടും കാര്യമില്ല; ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ എം.ഡി.എം.എ കേസിൽ അറസ്റ്റിൽ
text_fieldsഷംനാസ്
വെള്ളമുണ്ട: ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കെല്ലൂർ അഞ്ചാം മൈൽ പി. ഷംനാസിന്റെ (30) വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. 0.07 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബും പിടിച്ചെടുത്തു. ഒന്നര വർഷം മുമ്പ് 2.33 ഗ്രാം എം.ഡി.എം.എയുമായി നടക്കൽ ജംങ്ഷനിൽവെച്ച് പിടിയിലായ കേസിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
ഇയാൾ സ്ഥിരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നയാളും വിൽപന നടത്തുന്നയാളുമാണ്. സബ് ഇൻസ്പെക്ടർമാരായ ടി.കെ. മിനിമോൾ, വിനോദ് ജോസഫ്, എ.എസ്.ഐ വിൽമ ജൂലിയറ്റ്, സി.പി.ഒ ലാൽകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.