എന്‍ ഊരും കർളാടും ഇനി ഹരിതവിനോദസഞ്ചാര കേന്ദ്രങ്ങൾ
text_fields1. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷില്‍ നിന്നും ഹരിത വിനോദ സഞ്ചാര കേന്ദ്രം സാക്ഷ്യപത്രം എന്‍ ഊര് അധികൃതർ ഏറ്റുവാങ്ങുന്നു 2. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടിയിൽ നിന്നും കർളാട് വിനോദസഞ്ചാര കേന്ദ്രം മാനേജർ ബൈജു തോമസ് ഹരിത ടൂറിസം സാക്ഷ്യപത്രം ഏറ്റുവാങ്ങുന്നു
വൈത്തിരി: ഗ്രാമ പഞ്ചായത്തിലെ ‘എന്‍ ഊര്’, തിരയോട് പഞ്ചായത്തിലെ കർളാട് ചിറ എന്നിവ ഇനി മുതൽ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങൾ. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ കാമ്പയിനിന്റെ ഭാഗമായാണിത്.
മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതുമായുള്ള കാര്യങ്ങള്‍, മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിച്ചും, സന്ദര്‍ശകര്‍ക്ക് ആരോഗ്യകരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും, പരിസ്ഥിതി സൗഹൃദ മനോഭാവ നിര്‍മിതിക്കനുകൂലമായ വിധത്തില്‍ നിയന്ത്രണങ്ങളും നിബന്ധനങ്ങളും ബോധവത്കരണവും നടപ്പാക്കിയും ശുചിത്വ മാലിന്യ സംസ്കരണ മേഖലയില്‍ സുസ്ഥിരവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഹരിത കേന്ദ്രങ്ങള്‍ ആയി പ്രഖ്യാപിക്കുന്നത്.
വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷില്‍ നിന്നും ഹരിത വിനോദ സഞ്ചാര കേന്ദ്രം സാക്ഷ്യപത്രം എന്‍ ഊര് സെക്രട്ടറി കെ.കെ. ബാലകൃഷ്ണന്, അസി. മാനേജര്‍ സി.ബി. അഭിനന്ദ്, എന്‍ ഊര് ജീവനക്കാരായ മഞ്ജു, രമ്യ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കിയതിനാണ് കര്‍ളാട് തടാകത്തെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്.
തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ഡി.ടി.പി.സി.യുടെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഹരിത ടൂറിസം പ്രഖ്യാപനവും സാക്ഷ്യപത്രം കൈമാറലും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു.
ഡി.ടി.പി.സി നിര്‍വാഹക സമിതി അംഗങ്ങളായ പി.വി. സഹദേവന്, വിജയന് ചെറുകര എന്നിവര്‍ മുഖ്യാതിഥികളായി. കർളാട് വിനോദസഞ്ചാര കേന്ദ്രം മാനേജര്‍ ബൈജു തോമസ് സാക്ഷ്യപത്രം ഏറ്റുവാങ്ങി.
മാലിന്യമുക്തമായ പരിസരം, മാലിന്യ സംസ്കരണ ഉപാധികള്‍, ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങള്‍, ടോയ്ലറ്റുകളുടെ ശുചിത്വം, ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കല്‍, ജല ലഭ്യത, ഗ്രീന്‍ ചെക്ക് പോസ്റ്റ് തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
തരിയോട് ഗ്രാമപഞ്ചായത്തംഗം സൂന നവീന്‍, കെ.വി. ഉണ്ണികൃഷ്ണന്, ഡി.ടി.പി.സി മാനേജര്‍മാരായ പി.പി.പ്രവീണ്‍, എം.എസ്. ദിനേശന്, ടി.ജെ. മാര്ട്ടിന് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.