Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാടിന്റെ ജീവൽപ്രശ്നങ്ങൾ; താക്കീതായി വ്യാപാരി സമരം

text_fields
bookmark_border
ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ ഏകദിന ഉപവാസം
വയനാടിന്റെ ജീവൽപ്രശ്നങ്ങൾ; താക്കീതായി വ്യാപാരി സമരം
cancel
camera_alt

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ലക്കിടിയിൽ നടത്തിയ ഉപവാസ സമരം

ലക്കിടി: ചുരത്തിൽ നിത്യേനയുണ്ടാകുന്ന ഗതാഗതക്കുരുക്ക് അടക്കം വയനാടിന്റെ ജീവൽപ്രശ്നങ്ങളിൽ അധികൃതർ പരിഹാരനടപടികൾ സ്വീകരിക്കാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധമിരമ്പി. നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്കിനും ചുരം റോഡിന്റെ ശോചനീയാവസ്ഥക്കും അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ലക്കിടിയിൽ ഏകദിന ഉപവാസ സമരം നടത്തിയത്. ലക്കിടിയിലെ വയനാട് കവാടത്തിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ നൂറുകണക്കിന് പ്രവർത്തകർ ഉപവാസ സമരത്തിൽ പങ്കെടുത്തു.

ഉ​പ​വാ​സ സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​നം

ചുരത്തിലെ എല്ലാ വളവുകളും വീതികൂട്ടി നവീകരിക്കുക, ചുരത്തിൽ മുഴുവൻ സമയവും പൊലീസിനെ നിയോഗിക്കുക, ചുരത്തിൽ ക്രെയിൻ സംവിധാനം ഏർപ്പെടുത്തുക, ചിപ്പിലിത്തോട്-തളിപ്പുഴ ചുരം ബൈപ്പാസ് യാഥാർഥ്യമാക്കുക, പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കുക, തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കുക, പക്രംതളം, പേരിയ, ബോയ്സ് ടൗൺ ചുരം റോഡുകൾ വീതികൂട്ടി നവീകരിക്കുക, വയനാട്ടിൽ ഉടൻതന്നെ എയർപോർട്ട് നിർമാണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോജിൻ ടി. ജോയ് അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാത, ജില്ല വൈസ് പ്രസിഡന്റ് സി.വി. വർഗീസ്, വനിത വിങ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിങ് ജില്ല പ്രസിഡന്റ് ഷൈജൽ കുന്നത്ത്, വനിത വിങ് ജില്ല പ്രസിഡന്റ് സിജിത് ജയപ്രകാശ്, വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കമൽ, ജനറൽ കൺവീനർ ടി.ആർ. ഓമനക്കുട്ടൻ, ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി.എം. അഹമ്മദ്, പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് കർമസമിതി പ്രസിഡന്റ് ശകുന്തള ടീച്ചർ, ചുരം സംരക്ഷണ സമിതി സെക്രട്ടറി പി.കെ. സുകുമാരൻ, ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അംഗം അമീർ മുഹമ്മദ് ഷാജി താമരശ്ശേരി, കേരള-കർണാടക ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സാബു ഐപ്പ്, കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഷിബു കരണി, ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ഗോപൻ, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, കൽപറ്റ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ സലിം മേമന, എ.കെ.ഡി.എ പ്രസിഡന്റ് ഷാജി ഹൈലോർഡ്, എഫ്.ഡി.എ പ്രസിഡന്റ് സി. രവീന്ദ്രൻ, കെ.സി.ഡി.എ പ്രസിഡന്റ് പി.ടി. അഷ്റഫ്, കെ.എച്ച്.ആർ.എ പ്രസിഡന്റ് മുജീബ് ചുണ്ടേൽ, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് ജില്ല പ്രസിഡന്റ് മാത്യു മത്തായി ആതിര, കെ.ആർ.എഫ്.എ പ്രസിഡന്റ് കെ.സി. അൻവർ, തുരങ്കപാത ആക്ഷൻ കമ്മിറ്റി ചെയർമാൻ മുനീർ മേപ്പാടി, വയനാട് ടൂറിസം അസോസിയേഷൻ പ്രതിനിധി സുമ പള്ളിപ്പുറം, കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, നിസാർ ദിൽവെ എന്നിവർ സംസാരിച്ചു.

ജില്ല ജനറൽ സെക്രട്ടറി കെ. ഉസ്മാൻ സ്വാഗതവും ജില്ല ട്രഷറർ നൗഷാദ് കരിമ്പനക്കൽ നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ കമ്പ അബ്ദുല്ല ഹാജി, വി.ഡി. ജോസ്, ഇ. ഹൈദ്രു, പി.വി. മഹേഷ്, അഷ്റഫ് കൊട്ടാരം, പി.കെ. അബ്ദുറഹിമാൻ, കെ.കെ. അമ്മത്, ഹരീന്ദ്രൻ, സി. റഷീദ്, എൻ.പി. ഷിബി, താരിഖ് കടവൻ, അസ്‍ലം ബാവ, ജോയ് പേര്യ, എൻ.വി. അനിൽകുമാർ, യൂത്ത് വിങ് ജില്ല സെക്രട്ടറി അബ്ദുൽ ജലീൽ, മുനീർ നെടുംകരണ, അമ്പിളി, മിഥുൻ പി. വേണു, യാക്കൂബ്, വിൻസി, വിലാസിനി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ നിരവധി യൂനിറ്റുകളിൽ നിന്ന് ഏകോപന സമിതി പ്രവർത്തകർ പന്തലിൽ എത്തി ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad Traders Warn of Strike Over Livelihood Issues
Next Story