ജില്ലവിട്ട് യാത്ര ചെയ്യുന്നവർക്ക് ആഴ്ച പാസ്
text_fieldsതിരുവനന്തപുരം: ഇതരജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും ജോലിചെയ്യുന്നവര്‍ക്ക് പ്രത്യേക ആഴ്ചപാസ് അനുവദിക്കും. ഇതിനായി അതത് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരെ സമീപിക്കണം. ജില്ല വിട്ട് യാത്രക്കുള്ള ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവർക്ക് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് വാങ്ങാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിനായി പൊലീസിെൻറ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമായ പാസിെൻറ മാതൃക പൂരിപ്പിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്ക് നല്കിയാല് മതി.
പാസിെൻറ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പ്രത്യേക അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല.
പാസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്റ്റേഷനുകളിൽ രജിസ്റ്റർ സൂക്ഷിക്കണം. ഇതില്‍ അപേക്ഷകര്‍ ഒപ്പിടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.