സമ്പൂർണ ലോക്ഡൗണിലും 1,738 പേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: തുടർച്ചയായ രണ്ടാം ‘ഞായർ ലോക്ഡൗണി’ലും കേരളം നിശ്ചലം. സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങിയ 1738 പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 1813 കേസുകളും രജിസ്റ്റർ ചെയ്തു. 964 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിലാണ് കൂടുതൽ അറസ്റ്റ്. ഇവിടെ 215 കേസുകളിലായി 215 പേരെ അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിൽ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്താത്തത്. ഇവിടെ 47 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് 1927 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
പ്രഭാത സവാരി അടക്കമുള്ള വ്യായാമ ആവശ്യങ്ങൾക്കായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് പ്രധാന റോഡുകൾ വീതം രാവിലെ അഞ്ച് മുതൽ 10 വരെ അടച്ചിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.