ജനസേവനം: തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ മാതൃകയാകണം -മുഖ്യമന്ത്രി
text_fieldsതദ്ദേശഭരണ സ്ഥാപനങ്ങളുടെ ജില്ലാതല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
കൊച്ചി: ജനങ്ങൾക്ക് സേവനം നൽകുന്നതിൽ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ മാതൃകയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണ്. എന്നാൽ പുഴുക്കുത്തുകളായ ചില ഉേദ്യാഗസ്ഥർ ഇതിന് അപവാദമാകുന്നു. തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ തലങ്ങളിലുള്ള പുഴുക്കുത്തുകൾകൂടി ഉപേക്ഷിച്ചാൽ മികവാർന്ന രീതിയിൽ നാടിന് മുന്നേറാം. ദുരന്തമേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേബശസ്ഥാപനങ്ങൾ മികവ് കാഴ്ചവെച്ചു. എന്നാൽ, ജനങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം അത്രത്തോളം പ്രശംസനീയം ആണോ എന്ന് സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനാണ് 900 സേവനങ്ങൾ ഓൺലൈൻ ആക്കിയത്. കെ-സ്മാർട്ട് പദ്ധതി നടപ്പാക്കിയത്. കാലതാമസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ ഇതുവഴി കഴിയും. എന്നാൽ, സേവനങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുമ്പോൾ ഗുണം ലഭിച്ചിരുന്ന ചെറിയൊരു വിഭാഗമുണ്ടായിരുന്നു. ഇത്തരം ആളുകൾ കെ-സ്മാർട്ട് പദ്ധതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. വയനാട് ദുരന്തത്തിലെ ഇരകളെ മാതൃകാപരമായി പുനരധിവസിപ്പിക്കലാണ് സർക്കാർ ലക്ഷ്യം. ഇക്കാര്യത്തിൽ ലഭിക്കുന്ന സഹകരണം പ്രശംസനീയമാണ്.
മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കെ.ബാബു, കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.