കേരളത്തിൽ പുതിയ പദ്ധതികൾ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്
text_fieldsഉദ്ഘാടനവേദിയിൽ പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസുഫലി മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദ സംഭാഷണത്തിൽ
കൊച്ചി: കേരളത്തിൽ പുതിയ പദ്ധതികളിൽ നിക്ഷേപിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.സംസ്ഥാനത്തെ പ്രധാന നിക്ഷേപകരായി മാറാൻ കഴിഞ്ഞതിൽ ഗ്രൂപ്പിന് അഭിമാനമുണ്ട്.
ഷോപ്പിങ് മാളുകളും ഹൈപ്പർ മാർക്കറ്റുകളും കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും ലോജിസ്റ്റിക് പാർക്കും കോൾഡ് സ്റ്റോറേജുകളും സ്ഥാപിക്കാൻ കഴിഞ്ഞത് നേട്ടമാണ്. കളമശ്ശേരിയിൽ അത്യാധുനിക ഭക്ഷ്യ സംസ്കരണ പാർക്ക് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. 15,000 പേർക്ക് തൊഴിൽ ചെയ്യാവുന്ന രണ്ട് ഐ.ടി ടവറുകൾ ഇൻഫോ പാർക്കിൽ ലുലു സ്ഥാപിച്ചിട്ടുണ്ട്. കാൽലക്ഷം പേർക്ക് ഇരിക്കാവുന്ന ഇരട്ട ഐ.ടി ടവർ വൈകാതെ ഉദ്ഘാടനം ചെയ്യും.
ലുലു വിജയകരമായി പദ്ധതികൾ നടപ്പാക്കുന്നത് കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നതിന് ഉദാഹരണമാണ്. മെഡിക്കൽ ടൂറിസം, റോബോട്ടിക്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ വലിയ നിക്ഷേപ സാധ്യതകളുണ്ട്. കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി വികസിപ്പിച്ചാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ ആകർഷിക്കാൻ കഴിയും. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം മറന്ന് സർക്കാരിനൊപ്പം നിൽക്കുമെന്ന പ്രതിപക്ഷ നിലാപാട് സ്വാഗതാർഹമാണെന്നും യൂസഫലി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.