Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ കേസിൽ...

വാളയാർ കേസിൽ ഇരട്ടത്താപ്പ്; വനിത കമീഷൻ അധ്യക്ഷക്ക്​ കരി​ങ്കൊടി

text_fields
bookmark_border
വാളയാർ കേസിൽ ഇരട്ടത്താപ്പ്; വനിത കമീഷൻ അധ്യക്ഷക്ക്​ കരി​ങ്കൊടി
cancel
camera_alt?????????? ???? ????? ??????? ??.??. ????????? ??? ????? ??.???.?? ??????? ?????????? ?????? ???? ??????? ??? ?? ????????? ??????????

കാഞ്ഞാണി (തൃശൂർ): അരിമ്പൂരിൽ വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈ​​​െൻറ കാർ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ കരിങ ്കൊടി കാട്ടി തടഞ്ഞതിനെ ചൊല്ലി സി.പി.എം-കോൺഗ്രസ് സംഘർഷം.

വാളയാറിൽ ബാലികമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്​ വനിത കമീഷൻ ഇരട്ടത്താപ്പ്​ കാണിക്കുന്നു​െവന്നാരോപിച്ചായിരുന്നു കരി​ങ്കൊടി കാട്ടൽ.അരിമ്പൂർ പഞ്ചായത്ത് ജാഗ്രത സമിതി ഉദ്ഘാടനം ചെയ്യാനാണ്​ ചൊവ്വാഴ്ച രാവിലെ ജോസഫൈൻ എത്തിയത്.

കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിരുന്നു. സംസ്ഥാന പാതയിൽ നിന്ന് ഉദ്ഘാടന വേദിക്കരികിലേക്ക് കാർ വളച്ചതോ​െട കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ശിൽപ, യൂത്ത് കോൺഗ്രസ് അരിമ്പൂർ മണ്ഡലം പ്രസിഡൻറ്​ ദീപു കളത്തിപറമ്പിൽ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ചാടി വീണ് കരിങ്കൊടി കാട്ടുകയും ‘ഗോ ബാക്ക്’ വിളിച്ച്​ കാറിൽ ഇടിക്കുകയും ചെയ്​തു.

ശിൽപയടക്കമുള്ളവരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് കാർ കടന്നുപോയത്. ഈ സമയം സ്ഥലത്തു ണ്ടായിരുന്ന സി.പി.എം പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്​ഥയുണ്ടായി. ചേരിതിരിഞ്ഞ് അടിപിടിയുടെ വക്കിലെത്തിയതോടെ പൊലീസ് ഇരു വിഭാഗത്തേയും മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M. C. Josephine
News Summary - M. C. Josephine
Next Story