പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാർക്ക് സ്വകാര്യബസുകളിൽ ജോലിനൽകും
text_fieldsതൃശൂർ: പരിച്ച് വിട്ട എം പാനൽ ജീവനക്കാർക്ക് വിവിധ ജില്ലകളിൽ സർവിസ് നടത്തുന്ന സ് വകാര്യബസുകളിൽ ജോലി നൽകും. കെ.എസ്.ആർ.ടി.സിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടു തൽ ആനുകൂല്യങ്ങൾ നൽകാനും തൃശൂരിൽ ചേർന്ന ഒാൾ കേരള ബസ് ഒാപറേറ്റേഴ്സ് കോഒാഡിനേ ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇവരെ കേരള മോേട്ടാർ തൊഴിലാളി ക്ഷേമനിധി ബോർഡി ൽ അംഗങ്ങളായി ചേർക്കുകയും ചെയ്യും. സ്വകാര്യബസുകളിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ള വർ സംസ്ഥാനത്തെ ബസ് ഒാപറേറ്റേഴ്സ് കോഒാഡിനേഷൻ കമ്മിറ്റിയുടെ ജില്ല ഒാഫിസിൽ എത്തി അപേക്ഷ നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജീവനക്കാരുടെ ലോങ് മാർച്ചിന് തുടക്കം
ആലപ്പുഴ: സർക്കാറിനെയും കെ.എസ്.ആർ.ടി.സി മാനേജ്മെൻറിനെയും രൂക്ഷമായി വിമർശിച്ച് പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാരുടെ ലോങ് മാർച്ചിന് ആലപ്പുഴയിൽ തുടക്കം.
ജോലി തിരികെ നൽകണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൽ ആയിരത്തിലേറെപ്പേരാണ് അണിനിരക്കുന്നത്. മാർച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ജോലി നഷ്ടപ്പെട്ടവരുടെ പ്രയാസങ്ങളും ജീവിത പ്രതിസന്ധികളുമാണ് മാർച്ചിെൻറ മുദ്രാവാക്യങ്ങൾ. ഹൈകോടതി ഉത്തരവോടെ പടിയിറങ്ങേണ്ടി വന്ന തങ്ങൾക്ക് ജോലി തിരികെ നൽകാൻ സർക്കാർ തയാറാകണമെന്നതാണ് പ്രധാന ആവശ്യം. കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് രണ്ടര കിലോമീറ്റർ പിന്നിട്ട് ഇ.എം.എസ് സ്റ്റേഡിയം പരിസരത്ത് സമാപിച്ചു.
വ്യാഴാഴ്ച ഹരിപ്പാട്ടും വെള്ളിയാഴ്ച കരുനാഗപ്പള്ളിയിലും ശനിയാഴ്ച കൊല്ലത്തും ഞായറാഴ്ച ആറ്റിങ്ങലിലുമാണ് ലോങ്ങ് മാർച്ച് എത്തിച്ചേരുക. തിങ്കളാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റ് നടയിലെ സമര സമാപനത്തിൽ പിരിച്ചുവിടപ്പെട്ടവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
മുഖ്യമന്ത്രി അടക്കമുള്ളവരെ നേരിൽ കണ്ട് നിവേദനം നൽകാനാണ് കൂട്ടായ്മയുടെ ആലോചന. എം പാനൽ കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി എം. ദിനേഷ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി.ഡി. ജോഷി അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി യൂനിയൻ നേതാക്കൾ മാർച്ചിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.