‘മാധ്യമം’ ജേണലിസ്റ്റ്സ് യൂനിയൻ: കെ.പി. റെജി പ്രസിഡന്റ്, ടി. നിഷാദ് സെക്രട്ടറി
text_fieldsകോഴിക്കോട്: ‘മാധ്യമം’ ജേണലിസ്റ്റ്സ് യൂനിയൻ പ്രസിഡന്റായി കെ.പി. റെജിയെയും സെക്രട്ടറിയായി ടി. നിഷാദിനെയും വാർഷിക ജനറൽ ബോഡി യോഗം വീണ്ടും തെരഞ്ഞെടുത്തു. എ. ബിജുനാഥാണ് ട്രഷറർ. പി. ജസീല, എ. സുൽഹഫ് (വൈസ് പ്രസി), എ.വി. ഷെറിൻ, സമീൽ ഇല്ലിക്കൽ (ജോ. സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കെ.എ. സൈഫുദ്ദീൻ, ഷിയാസ്, ഇ.പി. ഷെഫീഖ്, പി.പി. പ്രശാന്ത്, എം. അനുശ്രീ, ടി. ഇസ്മായിൽ, എ. മുസ്തഫ, ഹാഷിം എളമരം, കെ.കെ. ഉസ്മാൻ, ഒ.പി. ഷാനവാസ്, വൈ. ബഷീർ, എം.വൈ. റാഫി, കെ.സി. അനിൽകുമാർ, എ.ടി. മൻസൂർ, അനിരു അശോകൻ, വി.എ. മുനീർ, കെ.ടി. വിബീഷ്, ഫഹീം ചമ്രവട്ടം, പി. അഭിജിത്ത്, പി.വി. അരവിന്ദാക്ഷൻ, സി. റാഫി, ടി.ബി. രതീഷ് കുമാർ, ജിഷ എലിസബത്ത്, എം. ഫിറോസ് ഖാൻ, എ.കെ. ഹാരിസ്, പി.പി. ജുനൂബ്, സൂഫി മുഹമ്മദ്, ഷീബ ഷൺമുഖൻ എന്നിവരടങ്ങിയ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
പി.പി. ജുനൂബ്, എ. അഫ്സൽ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. മജീദിയ വേജ് ബോർഡ് റിപ്പോർട്ട് നിലവിൽവന്ന് 12 വർഷം പിന്നിട്ട സാഹചര്യത്തിൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് പുതിയ വേജ് ബോർഡ് രൂപവത്കരിക്കണമെന്ന് ജനറൽ ബോഡി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. നിഷാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. അഫ്സൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമിതി അംഗങ്ങളായ എം. ഫിറോസ് ഖാൻ, എ.കെ. ഹാരിസ്, പി.പി. ജുനൂബ്, മുൻ പ്രസിഡന്റ് കെ.എ. സൈഫുദ്ദീൻ, ടി.ബി. രതീഷ് കുമാർ, ടി.പി. സുരേഷ് കുമാർ, എ. ബിജുനാഥ്, സമീൽ ഇല്ലിക്കൽ, പി.എ. അബ്ദുൽ ഗഫൂർ, എൻ. രാജീവ്, ഷബിൻരാജ് മട്ടന്നൂർ, കെ.സി. അനിൽകുമാർ, ഫഹീം ചമ്രവട്ടം, ഷിയാസ്, ജിനു നാരായണൻ, വി.എ. മുനീർ, അനസ് അസീൻ, ടി. ഇസ്മയിൽ, ഷെബിൻ മെഹബൂബ്, എ. മുസ്തഫ എന്നിവർ സംസാരിച്ചു. കെ.കെ. ഉസ്മാൻ സ്വാഗതവും എ. ബിജുനാഥ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.