മാധ്യമം വെളിച്ചം ഫ്രീഡം ക്വിസ് ആഗസ്റ്റ് ഒന്നുമുതൽ
text_fieldsകോഴിക്കോട്: ഇന്ത്യൻ ചരിത്രം, സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ സമരസേനാനികൾ എന്നിവയെക്കുറിച്ച് അറിവും ബോധവത്കരണവും വർധിപ്പിക്കുന്ന ലക്ഷ്യത്തോടെ മാധ്യമം വെളിച്ചം ക്രേസ് ബിസ്കറ്റുമായി ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ‘ഫ്രീഡം ക്വിസ്’ സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 1 മുതൽ 10 വരെ ഓൺലൈൻ ആയാണ് ദിനസന്ദർഭ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുക.
അതേ ദിവസം ശരിയുത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ് 15-ന് ലുലുവിൽ ഗ്രാൻഡ് ഫിനാലെ അരങ്ങേറും.
ഫ്രീഡം ക്വിസിന്റെ ചോദ്യങ്ങൾ മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഓരോ ചോദ്യത്തിനും മത്സരാർത്ഥികൾ അവരുടെ പേര്, ഫോൺ നമ്പർ, എന്നിവയും ചേര്‍ത്ത് ഉത്തരങ്ങൾ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 📞 +91 96450 09444.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.