മദ്റസ ക്ഷേമനിധി ബോർഡ് വിപുലീകരിക്കും
text_fieldsകോഴിക്കോട്: മദ്റസ ബോർഡുകളുടെ സഹകരണത്തോടെ കേരള മദ്റസ ക്ഷേമനിധിയിൽ 10,000 പേരെകൂടി ചേർക്കാൻ തീരുമാനം. ക്ഷേമനിധി ബോർഡ് ഓഫിസിൽ ചെയർമാൻ കാരാട്ട് റസാഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ അംഗങ്ങളെ ചേർക്കാൻ അംഗത്വ കാമ്പയിൻ നടത്തും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കാമ്പയിൻ. ഉമ്മർ ഫൈസി മുക്കം ചെയർമാനും ഇ. യാക്കൂബ് ഫൈസി കൺവീനറുമായി അഞ്ചംഗ ഉപസമിതി രൂപവത്കരിച്ചു.
കമറുദ്ദീൻ മൗലവി, അബ്ദുൽ ലത്തീഫ് കരിമ്പുലാക്കൽ, സിദ്ദീഖ് മൗലവി അയലിക്കാട് എന്നിവർ സമിതി അംഗങ്ങളായിരിക്കും. വിവിധ പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന 12 വിദ്യാർഥികൾക്ക് 75,365 രൂപ സ്കോളർഷിപ് നൽകാനും യോഗം തീരുമാനിച്ചു. ക്ഷേമനിധി ബോർഡിലെ 100 പേർക്ക് വിവാഹ ധനസഹായമായി 25 ലക്ഷം രൂപ അനുവദിച്ചു. മരണാനന്തര ധനസഹായമായി അഞ്ച് കുടുംബങ്ങൾക്ക് 1,27,500 രൂപ വിതരണം ചെയ്തതായി സി.ഇ.ഒ പി.എം. ഹമീദ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.