മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനിയുടെ മരണം; കൊലക്കുറ്റത്തിന് കേസെടുക്കണം –മന്ത്രി
text_fieldsകൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിെൻറ മരണത്തിന് ഉത്തരവാദികളായ അ ധ്യാപകര്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ ്മ. വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യ മന്ത്രി പിണറായി വിജയന് നിവേദനം നല്കി.
അധ്യാപകരുടെ പീഡനമാണ് ഫാത്തിമയുടെ ജീവനെടുത്തതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇേൻറണല്‍ മാര്‍ക്ക് കുറഞ്ഞത് കാരണമാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് ഐ.ഐ.ടി പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ ഫാത്തിമക്ക് കുറഞ്ഞ മാര്‍ക്ക് നല്കാന് ബോധപൂര്‍വം അധ്യാപകര്‍ ശ്രമിച്ചിരുന്നു. ജാതീയ വിവേചനങ്ങള്‍ക്ക് കുട്ടി ഇരയായെന്ന ആക്ഷേപങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ അധ്യാപകരടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ, സത്യസന്ധ അന്വേഷണം ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പെൺകുട്ടിയുടെ പിതാവ് ലത്തീഫും ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയോടൊപ്പമാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണം കാര്യക്ഷമമാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ്, മേയര്‍ വി. രാജേന്ദ്രബാബു എന്നിവരും നിവേദക സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.